|    Nov 21 Wed, 2018 4:08 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പാദപൂജ: വിദ്യാഭ്യാസ വകുപ്പിന്റെ കുറ്റകരമായ അനാസ്ഥയെന്ന് കെഎസ്ടിയു

Published : 2nd August 2018 | Posted By: kasim kzm

മലപ്പുറം: തൃശൂര്‍ ജില്ലയിലെ ആര്‍എസ്എസ് നിയന്ത്രണത്തിലും സഞ്ജീവനി മാനേജ്‌മെന്റിന്റെ കീഴിലുമുള്ള ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന പാദപൂജയും ഗുരുപൂര്‍ണിമയും തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും നടപടിയെടുക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് കുറ്റകരമായ അനാസ്ഥയാണെന്ന് കെഎസ്ടിയു സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
വിവിധ മതവിഭാഗക്കാരായ വിദ്യാര്‍ഥിനികള്‍ പഠിക്കുന്ന എയ്ഡഡ് വിദ്യാലയത്തില്‍ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുകയും വിദ്യാര്‍ഥിനികളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് പാദപൂജയും ഗുരുപൂര്‍ണിമയും നടത്തിയത് അതീവ ഗുരുതരവും പ്രതിഷേധാര്‍ഹവുമാണെന്ന് കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് എ കെ സൈനുദ്ദീന്‍ പറഞ്ഞു. ഇതിനുത്തരവാദികളായ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും പരാതി നിരസിച്ച തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മന്ത്രിയുടെ മൗനാനുവാദത്തെ തുടര്‍ന്ന് ആര്‍എസ്എസ് നേതാവായ ദീന്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികം ആഘോഷിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടതും ഭാരതീയ ജനസംഘത്തിന്റെ നേതാവ് ചട്ടങ്ങളെ മറികടന്ന് പാലക്കാട്ട് ദേശീയ പതാക ഉയര്‍ത്തിയതും കൊയിലാണ്ടിയിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ ചരിത്രവിരുദ്ധവും ദുരുദ്ദേശ്യപരവും വിദ്വേഷാത്മകവുമായ കൈപ്പുസ്തകം വിതരണം ചെയ്തതും സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേടാണെന്ന് അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss