|    Aug 14 Tue, 2018 11:07 pm
FLASH NEWS
Home   >  Kerala   >  

പാദപൂജ: എസ്ഡിപിഐ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു

Published : 2nd August 2018 | Posted By: afsal aph


തൃശൂര്‍: ഗുരു വന്ദനം നടത്താന്‍ അനുമതി കൊടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ സര്‍ക്കുലര്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് എസ്ഡിപിഐ തൃശൂര്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ കോലം കത്തിച്ചു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ചേര്‍പ്പ് എന്‍എസ്എസ് സ്‌കൂളില്‍ നടത്തിയ പാദപൂജയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് തൃശൂരില്‍ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നാണ് മന്ത്രിയുടെ കോലം കത്തിച്ചത്. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വ വല്‍കരിച്ചിട്ടും നടപടിയെടുക്കാന്‍ മടിക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് സമരത്തിന് നേതൃത്വം നല്‍കിയ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഇ എം അബ്ദുല്‍ ലത്തീഫ് പറഞ്ഞു. ജില്ലാ നേതാക്കളായ ബി കെ ഹുസൈന്‍ തങ്ങള്‍, എ സുബ്രഹ്മണ്യന്‍, ഷെമീര്‍ ബ്രോഡ്‌വേ, അഷ്‌റഫ് വടക്കൂട്ട് , എം ഫാറൂഖ്, ഫൈസല്‍ ഇബ്രാഹിം, ആസിഫ് അബ്ദുല്ല, മനാഫ് കരൂപടന്ന എന്നിവര്‍ മാര്‍ച്ചിന് നേത്രത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss