|    Aug 20 Mon, 2018 2:18 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പാദപൂജയെ ന്യായീകരിച്ച് സ്‌കൂള്‍ അധികൃതരുടെ മാപ്പപേക്ഷ

Published : 3rd August 2018 | Posted By: kasim kzm

തൃശൂര്‍: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സിഎന്‍എന്‍ എയ്ഡഡ് സ്‌കൂളില്‍ നടന്ന പാദപൂജയെ ന്യായീകരിച്ച് സ്‌കൂള്‍ അധികൃതരുടെ മാപ്പപേക്ഷ. സ്‌കൂളില്‍ നിയമം ലംഘിച്ച് നടത്തിയ പാദപൂജയ്‌ക്കെതിരേ ന്യൂനപക്ഷ കമ്മീഷനും ബാലാവകാശ കമ്മീഷനും നടപടി ആരംഭിച്ച സാഹചര്യത്തിലാണു മാപ്പപേക്ഷയുമായി ഇവര്‍ രംഗത്തെത്തിയത്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സ്‌കൂള്‍ അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും പാദപൂജയെ ന്യായീകരിക്കുകയാണ്. വിദ്യാര്‍ഥികളില്‍ മാതാപിതാക്കളോടും മുതിര്‍ന്നവരോടും ഗുരുക്കന്‍മാരോടും ബഹുമാനം, ഭക്തി തുടങ്ങിയ മൂല്യങ്ങള്‍ സൃഷ്ടിക്കാനാണു പിടിഎയുടെ നേതൃത്വത്തില്‍ ഗുരുവന്ദനം നടത്തിയതെന്നു പറയുന്നു. ജൂലൈ 27ന് വെള്ളിയാഴ്ച അസംബ്ലിയോട് അനുബന്ധിച്ചുള്ള ക്ലാസുകളിലാണ് പാദപൂജ നടത്തിയതെന്ന് സ്‌കൂള്‍ അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. യാതൊരു ജാതി, മത, സമുദായ വിഭാഗീയതകളുമില്ലാതെയാണു ചടങ്ങ് സംഘടിപ്പിച്ചതെന്നും ആരെയും നിര്‍ബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും മാപ്പപേക്ഷയില്‍ പറയുന്നു. എന്നാല്‍ തികച്ചും ഹൈന്ദവ ആചാരപ്രകാരമാണ് പാദപൂജ നടന്നിട്ടുള്ളതെന്ന് വീഡിയോ ദൃശ്യങ്ങളിലും ചിത്രങ്ങളിലും വ്യക്തമാണ്. അധ്യാപകന് മുമ്പില്‍ മുട്ടുകുത്തിയിരുന്നു ദീപം തെളിയിച്ച് അധ്യാപകന്റെ കാലുകള്‍ കഴുകി, തുണി ഉപയോഗിച്ച് തുടച്ചുകൊടുത്തു പുഷ്പങ്ങള്‍ അര്‍പ്പിച്ച് അനുഗ്രഹം തേടുന്ന ചടങ്ങാണു സ്‌കൂളില്‍ നടന്നത്. തീര്‍ത്തും മതാചാര പ്രകാരം നടത്തിയ ചടങ്ങായിട്ടും സംഭവം വിവാദമായതോടെ ഇത് ന്യായീകരിക്കാനുള്ള ശ്രമത്തിലാണു സ്‌കൂള്‍ അധികൃതര്‍. മാത്രമല്ല, ഇതേ സ്‌കൂളില്‍ ഗോപൂജ, അഗ്‌നിഹോത്ര പൂജ, രക്ഷാബന്ധന്‍ മഹോല്‍സവം, രാമായണ മാസാചരണം തുടങ്ങി മറ്റു ഹൈന്ദവ ചടങ്ങുകളും നടത്താറുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss