|    Jul 19 Thu, 2018 12:10 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പാത ഇരട്ടിപ്പിക്കല്‍ : ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

Published : 21st September 2017 | Posted By: fsq

 

തിരുവനന്തപുരം: അമ്പലപ്പുഴയിലെ പാത ഇരട്ടിപ്പിക്കല്‍മൂലം ഇന്നും നാളെയും ഈ വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആലപ്പുഴ വഴിയുള്ള കൊല്ലം -എറണാകുളം മെമു (നം. 66302), കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം മെമു (നം. 66301) പൂര്‍ണമായി റദ്ദാക്കും. ആലപ്പുഴ വഴിയുള്ള എറണാകുളം- കായംകുളം പാസഞ്ചര്‍(നം. 56381) ആലപ്പുഴയ്ക്കും കായംകുളത്തിനും ഇടയില്‍ റദ്ദാക്കുമെന്നതിനാല്‍ ആലപ്പുഴയില്‍ യാത്ര അവസാനിപ്പിക്കും. ആലപ്പുഴ വഴിയുള്ള കായംകുളം- എറണാകുളം പാസഞ്ചര്‍ (നം. 56382) കായംകുളത്തിനും ആലപ്പുഴയ്ക്കും ഇടയില്‍ റദ്ദാക്കുന്നതിനാല്‍ ആലപ്പുഴയില്‍ നിന്നാവും പുറപ്പെടുക. ആലപ്പുഴ- കായംകുളം പാസഞ്ചര്‍ (നം. 56377) നാളെ പൂര്‍ണമായും റദ്ദാക്കും. തിരുവനന്തപുരം സെന്‍ട്രല്‍- ലോകമാന്യ ത്തിലത് നേത്രാവതി എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് 90 മിനിറ്റ് വൈകി 11.20 നേ പുറപ്പെടൂ. കൊച്ചുവേളി- ഇന്‍ഡോര്‍ എക്‌സ്പ്രസ് (നം.19331) ഹരിപ്പാട് 35 മിനിറ്റ് നിര്‍ത്തിയിടും.നാഗര്‍കോവില്‍- തിരുനെല്‍വേലി സെക്ഷനില്‍ പാലങ്ങളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് ഈ റൂട്ടില്‍ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാവും. തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (നം. 16342) തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഇന്നു വൈകീട്ട് 5.30ന് പകരം ഒരുമണിക്കൂര്‍ വൈകി 6.30നാവും പുറപ്പെടുക. തിരുച്ചിറപ്പള്ളി- തിരുവനന്തപുരം എക്‌സ്പ്രസ് (നം.22627) വള്ളിയൂരില്‍ രണ്ട് മണിക്കൂര്‍ നിര്‍ത്തിയിടും. തിരുവനന്തപുരം-തിരുച്ചിറപ്പള്ളി എക്‌സ്പ്രസ് (നം. 22628) അരല്‍വയ്‌മൊഴിയില്‍ മൂന്ന് മിനിറ്റ് നിര്‍ത്തിയിടും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss