|    Jul 24 Mon, 2017 8:23 pm
FLASH NEWS
Home   >  Agriculture   >  

പാത്രത്തില്‍ പാലുതരാന്‍ പാലുവണ്ടിയുമായി മില്‍മ

Published : 19th October 2016 | Posted By: frfrlnz

__milma_
കൊല്ലം : മില്‍മയുടെ സഞ്ചരിക്കുന്ന പാല്‍ വിതരണ സംവിധാനം യാത്ര തുടങ്ങി. ഇനി ഉപഭോക്താവിന്റെ ആവശ്യാനുസരണം പാത്രത്തില്‍ പാല്‍ ലഭിക്കും.സൊസൈറ്റി പാല്‍ വീടുകളില്‍ എത്തുന്ന തരത്തില്‍ ഇനി മില്‍മയും നമ്മുടെ വീടുകളിലേക്ക് എത്തും. ഇതിന്റെ ആദ്യയൂണിറ്റ് കൊല്ലം ഡയറിയില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ബള്‍ക് മില്‍ക് വെന്റിങ് യൂണിറ്റെന്നാണ് പദ്ധതിയുടെ പേര്.
മില്‍മ പ്‌ളാന്റില്‍ നാല് ഡിഗ്രി സെല്‍ഷ്യസില്‍ ശീതീകരിച്ച പാല്‍ അതേ ഊഷ്മാവില്‍ മില്‍ക് വെന്റിങ് യൂണിറ്റിലെ കൂളര്‍ മെഷീനില്‍ നിന്നാണ് ലഭിക്കുക. പിക്ക് അപ് വാനിലാണ് 500 ലിറ്റര്‍ സംഭരണശേഷിയുള്ള ഇന്‍സുലേറ്റഡ് ടാങ്ക് സജ്ജീകരിച്ചിരിക്കുന്നത്. രൂപ കണക്കിലും ലിറ്ററായും പാല്‍ വാങ്ങാനുള്ള സൗകര്യമുണ്ട്. അഞ്ച്, 10, 15 രൂപ ക്രമത്തിലാണ് അളവ് ക്രമീകരിച്ചിട്ടുള്ളത്. ആവശ്യക്കാര്‍ നല്‍കുന്ന പാത്രങ്ങളില്‍ പാല്‍ നല്‍കും. പ്‌ളാസ്റ്റിക് കവര്‍ ഒഴിവാകുന്നതിനാല്‍ പാല്‍ ലിറ്ററിന് ഒരു രൂപ കുറവുണ്ടാകും. നീല കവര്‍ പാല്‍ ലിറ്ററിന് 38 രൂപ ഈടാക്കുമ്പോള്‍ അളന്നുനല്‍കുന്ന പാലിന് 37 രൂപയാണ്. തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്റെ കീഴിലുള്ള നാലു മേഖലാ യൂണിയനുകളിലും സഞ്ചരിക്കുന്ന പാല്‍ വിതരണ സംവിധാനം ഉടന്‍ ആരംഭിക്കും.  ഇതുവഴി ചെറുപ്പക്കാര്‍ക്ക് തൊഴലിവസരവുമുണ്ടാകും.
മില്‍ക് വെന്റിങ് യൂണിറ്റിന് രണ്ടു ലക്ഷമാണ് ചെലവ്. മില്‍മ പ്‌ളാന്റില്‍നിന്ന് കവറുകളില്‍ നിറയ്ക്കുമ്പോഴുള്ള ഗുണമേന്മയില്‍ പാല്‍ വാങ്ങാമെന്ന പ്രത്യേകതയുണ്ട്. കവര്‍ ചോര്‍ന്ന് പാല്‍ നഷ്ടമായെന്നും പിരിഞ്ഞുപോയെന്ന  പരാതിയും ഒഴിവാകും. ഫ്‌ളാറ്റുകള്‍, ഹൌസിങ് കോളനികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവിടങ്ങള്‍ കേരന്ദീകരിച്ചാകും തുടക്കത്തിലെ പാല്‍ വിതരണം.
ഇന്നലെ മുതല്‍ കൊല്ലം നഗരപ്രദേശത്തെ മുന്‍കൂട്ടി നിശ്ചയിച്ച കേന്ദ്രങ്ങളില്‍ രാവിലെ പാല്‍വിതരണം തുടങ്ങി. കവര്‍ പാല്‍ കൊണ്ടുണ്ടാകുന്ന പ്‌ളാസ്റ്റിക് മലിനീകരണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സംവിധാനം ഭാവിയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് മില്‍മയുടെ ലക്ഷ്യം. വാഹനം എത്തുന്ന സമയം മുന്‍കൂട്ടി അറിയിക്കും. റൂട്ടും സമയവും നിശ്ചയിച്ച് മാധ്യമങ്ങള്‍ വഴി പൊതുജനങ്ങളെ അറിയിക്കും. ഫോണ്‍: 0474 2794556.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക