|    Mar 28 Tue, 2017 7:32 pm
FLASH NEWS

പാത്രം മോഷണം; നാടോടി സ്ത്രീകള്‍ പിടിയില്‍

Published : 14th October 2016 | Posted By: Abbasali tf

കാലടി: ആക്രിസാധനങ്ങള്‍ പെറുക്കുവാന്‍ നടക്കുന്നതിനിടെ വീടുകളില്‍ കയറി മോഷണം നടത്തിവന്ന തമിഴ്‌സ്ത്രീകള്‍ പിടിയില്‍. തമിഴ്‌നാട് ഗുണ്ടല്‍പേട്ട് സെല്‍വി(30), കുമാരി(26) എന്നിവരാണ് പിടിയിലായത്. പകല്‍സമയങ്ങളില്‍ പഴയ സാധനങ്ങള്‍ പെറുക്കുവാന്‍ എത്തുന്ന ഇവര്‍ ആളില്ലാത്ത വീടുകളിലും മറ്റും കയറി മോഷണം നടത്തുകയാണ് പതിവ്. കഴിഞ്ഞദിവസം കാഞ്ഞൂര്‍ പാറപ്പുറത്ത് ഒരു വീട്ടില്‍ പിന്‍വാതിലിലൂടെ കയറിയ ഇരുവരും വിലപിടിപ്പുള്ള പാത്രങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. ചെമ്പ്, അലുമിനിയം പാത്രങ്ങള്‍ പിന്നീട് ഇടിച്ചുപരത്തി ആക്രി കടയിലെത്തിച്ച് വില്‍ക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കാലടി പോലിസ് ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. ഇവരെ കാലടി കോടതിയില്‍ ഹാജരാക്കി. കാക്കനാട് വനിതാ ജയിലില്‍ റിമാന്റ് ചെയ്തു. കഴിഞ്ഞ രണ്ടുമാസക്കാലമായി പാറപ്പുറം പ്രദേശത്ത് വ്യാപക മോഷണം നടന്നിരുന്നുവെങ്കിലും പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day