|    Jul 28 Fri, 2017 4:33 am
FLASH NEWS

പാതിവഴിയില്‍ നിലച്ച സ്‌നേഹ വിരുന്ന് പദ്ധതി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം

Published : 3rd September 2016 | Posted By: SMR

കോട്ടയം: നിര്‍ധനര്‍ക്ക് സൗജന്യ ഭക്ഷണം എന്ന ലക്ഷ്യവുമായി ആരംഭിച്ച് പാതിവഴിയില്‍ മുടങ്ങിയ ജില്ലാ ഭരണകൂടത്തിന്റെ സ്‌നേഹവിരുന്ന പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യം ശക്തം. ജനുവരി ഒന്നിന് തുടങ്ങിയ പദ്ധതി മുന്‍ കലക്ടര്‍ യു വി ജോസിന്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്.
നഗരത്തിലെ വിവിധ ഹോട്ടലുകളുടെ അസോസിയേഷന്‍ സഹകരണത്തോടെയാണ് വിശക്കുന്നവര്‍ക്ക് ആശ്വാസമായ സ്‌നേഹ വിരുന്ന് ആരംഭിച്ചത്. ദിവസം തോറും 26 പേര്‍ക്ക് ഉച്ചഭക്ഷണം സൗജന്യമായി ഹോട്ടലുകളിലൂടെ ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. മറ്റ് തദ്ദേശ സ്ഥാപനങ്ങല്‍ക്കോ സംഘടനകള്‍ക്കോ ഉച്ചഭക്ഷണം ഹോട്ടലുകളില്‍ നിന്നു തന്നെ അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കുന്ന സംവിധാനമില്ലാതിരുന്നതിനാല്‍  പദ്ധതിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
കലക്ടറേറ്റിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉച്ചഭക്ഷണത്തിനുള്ള കൂപ്പണ്‍ വാങ്ങി ഹോട്ടലുകളില്‍ ചെല്ലുന്നവര്‍ക്ക് പ്രത്യേക ക്യൂവോ മറ്റ് നിയന്ത്രണമോ ഇല്ലാതെ സ്‌നേഹ വിരുന്നിലൂടെ ഭക്ഷണം ലഭിച്ചിരുന്നു.  കൂടുതല്‍ ഹോട്ടലുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനിരിക്കെയാണ് കലക്ടറുടെ സ്ഥാന ചലനം.
അതിനുശേഷം എത്തിയ കലക്ടറാവട്ടെ പദ്ധതി മുന്നോട്ട് പോവാന്‍ മുന്‍കൈയെടുത്തില്ല. പദ്ധതിയുമായി സഹകരിക്കാന്‍ ഹോട്ടലുകള്‍ ഇപ്പോഴും തയ്യാറാണെന്ന് അറിച്ചിട്ടും അധികൃതരില്‍ നിന്ന് അനുകൂലമായ മറുപടി ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്. അതേ സമയം സ്‌നേഹ വിരുന്ന് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കലക്ടര്‍ സി എ ലതയ്ക്ക് അപേക്ഷ നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക