|    Mar 26 Sun, 2017 1:17 am
FLASH NEWS

പാതിരിയില്‍ കാട്ടാനശല്യം രൂക്ഷം; വ്യാപക കൃഷിനാശം

Published : 20th August 2016 | Posted By: SMR

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാതിരി, കുടിയാന്‍മല പ്രദേശത്ത് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി പാതിരിമഠം ശാന്ത മല്ലപ്പയുടെയും സഹോദരന്‍ ബാരു പാഷയുടെയും തെങ്ങ്, കവുങ്ങ്, കുരുമുളക്, കാപ്പി, വാഴ കൃഷികളാണ് നശിപ്പിച്ചത്.
2,000ത്തോളം വാഴ നശിച്ചു. പെരിക്കല്ലൂര്‍ കൊച്ചുപുരയ്ക്കല്‍ കുര്യാക്കോസ്, തോണിവയല്‍ രാജന്‍, കുഞ്ഞികൃഷ്ണന്‍, മാവിന്‍ചുവട് വിനോദ് തുടങ്ങിയവരുടെ ഏക്കര്‍കണക്കിന് കൃഷിയും നശിപ്പിച്ചു.
ആറോളം തെങ്ങുകള്‍ വൈദ്യുതി ലൈനിലേക്ക് മറിച്ചിട്ട ശേഷമാണ് ആനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങിയത്.
കാട്ടാനയിറങ്ങുന്നത് നിത്യസംഭവമായിട്ടും യാതൊരു പ്രതിരോധ നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്നു കര്‍ഷകര്‍ കുറ്റപ്പെടുത്തി. വനാതിര്‍ത്തിയിലെ ട്രഞ്ചുകള്‍ തകര്‍ന്നതും ഫെന്‍സിങിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതുമാണ് വന്യമൃഗശല്യം വര്‍ധിക്കാന്‍ കാരണം.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക