|    Jan 21 Sat, 2017 7:43 am
FLASH NEWS

പാതയോരത്ത് ആശുപത്രി മാലിന്യം തള്ളിയ സംഭവത്തില്‍ കേസെടുത്തു

Published : 6th September 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: വന്യജീവി സങ്കേതത്തില്‍ പാതയോരത്ത് ആശുപത്രി മാലിന്യം തള്ളിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ വനംവകുപ്പും സുല്‍ത്താന്‍ ബത്തേരി പോലിസും കേസെടുത്തു. മാലിന്യം കൊണ്ടുവന്ന സ്ഥലത്തേക്ക് തന്നെ തിരിച്ചയച്ചു. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച വൈകീട്ടാണ് എറണാകുളത്തെ ആശുപത്രികളില്‍ നിന്നുള്ള മാലിന്യം ചാക്കുകളിലാക്കി ലോറിയില്‍ കൊണ്ടുവന്ന് വന്യജീവി സങ്കേതം പരിസരത്ത് നിക്ഷേപിച്ചത്.
നായ്ക്കട്ടിക്ക് സമീപം ചിത്രാലക്കരിയിലാണ് സംഭവം. ലോറി ജീവനക്കാരും തെലുങ്കാന സ്വദേശികളുമായ അട്‌ലൂരി ശിവസതീഷ്(25), വിഷ്ണു(22), പഞ്ചാബ് ഗുരുദാസ്പൂര് സ്വദേശികളായ ബല്‍വന്ദ് സിങ്(33), ഗുരുനാം സിങ്(24), ജോണ്‍ (20) എന്നിവര്‍ക്കും മാലിന്യം നീക്കംചെയ്യുന്നതിനായി കരാര്‍ ഏറ്റെടുത്ത എറണാകുളം സ്വദേശികളായ ബാബു, സണ്ണി, നഞ്ചന്‍കോട് സ്വദേശി രഘു എന്നിവര്‍ക്കുമെതിരേയാണ് കേസ്.
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനാണ് നടപടി. പാതയോരത്ത് ഇറക്കിയ ആശുപത്രിമാലിന്യം കൊണ്ടുവന്ന ലോറികളില്‍ തന്നെ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് കയറ്റി എറണാകുളത്തേക്ക് തന്നെ മടക്കിയയച്ചു. ആശുപത്രി മാലിന്യം റോഡരികില്‍ തള്ളിയതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇത്തരത്തില്‍ മാലിന്യം പാതയോരത്ത് നിക്ഷേപിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പും റവന്യൂവകുപ്പും തയ്യാറാവണമെന്നും ആവശ്യമുയര്‍ന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക