|    Aug 18 Fri, 2017 4:05 pm
FLASH NEWS

പാതയോരത്തെ വൈദ്യുതി പോസ്റ്റ് ഭീഷണിയാവുന്നു

Published : 4th November 2016 | Posted By: SMR

പനമരം: പാതയോരത്തെ വൈദ്യുതി പോസ്റ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാവുന്നു. കൈതക്കല്‍ ഡിപ്പോ മുതല്‍ റവന്യൂകുന്ന് ജങ്ഷന്‍ വരെയുള്ള ഭാഗത്താണ് പ്രശ്‌നം. റോഡിനോട് ചേര്‍ന്നാണ് വൈദ്യുതി പോസ്റ്റുള്ളത്. പ്രധാന റോഡായതിനാല്‍ നിരവധി വാഹനങ്ങളാണ് ഇടതടവില്ലാതെ ഇതിലൂടെ കടന്നുപോവുന്നത്. രണ്ടു വാഹനങ്ങള്‍ക്ക് ഒരുമിച്ച് കടന്നുപോവാന്‍ പ്രയാസമാണ്. ഇവിടെ വീതി കുറവായതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കാണ് ഏറെ ദുരിതം. ചെറുതും വലതുമായ നിരവധി അപകങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ ഏഴോടെ മൈസൂരുവില്‍ നിന്നു മലപ്പുറത്തേക്ക് പോവുകയായിരുന്ന ജീപ്പ് പോസ്റ്റിലിടിച്ച് ലൈനുകള്‍ പൊട്ടിവീണു. നാട്ടുകാര്‍ സമയോജിതമായി ഇടപെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഇത്രയും ഭാഗം റോഡ് വീതികൂട്ടണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും നാളിതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക