പാതയോരത്തെ മാവിലെ മാങ്ങലേലത്തില് ഒത്തുകളിയെന്ന്
Published : 14th March 2018 | Posted By: kasim kzm
മുക്കം: പാതയോരങ്ങളിലെ നാട്ടു മാവുകളിലെ മാങ്ങകള്‍ ഉദ്യോഗസ്ഥരും, കരാറുകാരും ഒത്ത് കളിച്ച് കുറഞ്ഞ വിലക്ക് ലേലം ചെയ്തതായി ആക്ഷേപം. പൊതുമരാമത്ത് വകുപ്പ് കുന്ദമംഗലം സബ് ഡിവിഷനു കീഴിലെ മുപ്പത്തഞ്ചോളം റോഡുകളിലെ മാവുകളുടെ ലേലമാണ് വിവാദമായിരിക്കുന്നത്.
വന്‍ തുക ലഭിക്കാവുന്ന മാങ്ങകള്‍ വെറും അറുപതിനായിരം രൂപക്കാണ് പെരിന്തല്‍മണ്ണ സ്വദേശിക്ക് ലേലം ചെയ്ത് നല്‍കിയിരിക്കുന്നത്. വേണ്ടത്ര പരസ്യം നല്കി ആളുകളെ അറിയിക്കാതെയാണ് ലേലം നടത്തിയതെന്നും പരാതിയുണ്ട്. കൂറ്റന്‍ നാട്ടു മാവുകളില്‍ നിന്ന് മാങ്ങകള്‍ പറിച്ചെടുക്കുന്നതിനുള്ള പ്രയാസങ്ങള്‍ കണക്കിലെടുത്ത് ലേലം കൊള്ളാന്‍ ആളുകള്‍ പരിമിതമാണെന്നതും കരാറുകാര്‍ക്ക് ഗുണകരമാണ് .
അച്ചാര്‍ കമ്പനികള്‍ക്ക് നല്‍കുന്നതിനായി മാങ്ങകള്‍ തളിരോടെ വ്യാപകമായി പറിച്ചു കടത്തുന്നതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നേട്ടമാണ് ലേലം കൊണ്ടയാള്‍ക്ക് ഉണ്ടാവുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ ഉപയോഗിച്ചാണ് മാങ്ങകള്‍ പറിച്ചെടുക്കുന്നത്. മാങ്ങ പറിക്കുന്നതിനെ ചൊല്ലി ഇന്നലെ പന്നിക്കോട് നാട്ടുകാരില്‍ ചിലരും, ലേലം കൊണ്ടവരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു.
കോഴിക്കോട് മലപ്പുറം ജില്ലകളിലായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാട്ടുമാവുകള്‍ റോഡരികില്‍ നിരവധിയാണുള്ളത്. വംശനാശം വന്നു കൊണ്ടിരിക്കുന്ന അപൂര്‍വ ഇനം മാവുകളാണ് ഇതില്‍ അധികവും. ഈ മാങ്ങ ഉപയോഗിച്ച് അച്ചാറുകളും മറ്റുമുണ്ടാക്കുന്ന വന്‍കിട കമ്പനികളില്‍ നിന്നുള്ള ഡിമാന്റ് മനസിലാക്കിയാണ് ചിലര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മാവുകള്‍ ഒന്നിച്ച് കൈക്കലാക്കിയത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.