|    Oct 16 Tue, 2018 4:20 pm
FLASH NEWS
Home   >  Sports  >  Cricket  >  

പാണ്ഡ്യയ്ക്ക് മുംബൈ ഇന്ത്യന്‍സാണ്് എല്ലാം, ഇന്ത്യന്‍ ജഴ്‌സിയിലും മുംബൈയുടെ ഗ്ലൗസ് അഴിക്കില്ല

Published : 18th September 2017 | Posted By: ev sports

ചെന്നൈ: ആസ്‌ത്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിലെ ഹര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ് വെടിക്കെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാവാത്ത ആവേശമാണ് നനല്‍കിയത്. തന്റെ ഓള്‍റൗണ്ട് മികവിലൂടെ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചെങ്കിലും ഹര്‍ദിക്കിന്റെ ചില അന്ധവിശ്വാസങ്ങളാണ് സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. സംഭവം മറ്റൊന്നുമല്ല ഓസീസിനെതിരെ ഏകദിനം കളിച്ചപ്പോള്‍ പാണ്ഡ്യ അണിഞ്ഞത് മുംബൈ ഇന്ത്യന്‍സിന്റെ ഗ്ലൗസാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലൂടെ കഴിവ് തെളിയിച്ച് ഇന്ത്യന്‍ ടീമിലേക്കെത്തിയ ഹര്‍ദിക് മുംബൈ ഇന്ത്യന്‍സിനെ തന്റെ ഭാഗ്യമായാണ് കാണുന്നതെന്നും പാണ്ഡ്യയുടെ ഹൃദയം മുംബൈക്കാരനായ ഇന്ത്യക്കാരന്റേതാണെന്നുമാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ഹര്‍ദികിന്റെ മാസ്മരിക ഇന്നിങ്‌സാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss