|    Mar 29 Wed, 2017 4:52 pm
FLASH NEWS

പാണ്ഡിത്യം പണയപ്പെടുത്താത്ത ധീരന്‍: ഖാസി ഫോറം

Published : 23rd November 2015 | Posted By: SMR

തിരുവനന്തപുരം: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ പ്രസിഡന്റുമായ അബ്ദുല്‍ റഹ്മാന്‍ അല്‍ അസ്ഹരിയുടെ നിര്യാണത്തില്‍ കേരള ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം അനുശോചിച്ചു.
അധികാരത്തിലും പ്രതാപത്തിലും മുന്നില്‍ പാണ്ഡിത്യം പണയപ്പെടുത്തില്ലെന്ന ധീരമായ നിലപാടു സ്വീകരിച്ചിട്ടുള്ള അസ്ഹരി തങ്ങള്‍ മതപണ്ഡിതന്മാര്‍ക്കു മാതൃകയാക്കാവുന്ന അനവധി ഉത്തമഗുണങ്ങള്‍ക്ക് ഉടമയായിരുന്നുവെന്ന് അനുശോചന സന്ദേശത്തില്‍ പ്രസിഡന്റ് പാനിപ്ര ഇബ്രാഹീം മൗലവിയും ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവിയും അഭിപ്രായപ്പെട്ടു. വരുന്ന വെള്ളിയാഴ്ച പള്ളികളില്‍ തങ്ങള്‍ക്കുവേണ്ടി മയ്യിത്ത് നമസ്‌കരിക്കുകയും പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്യണമെന്ന് ഫോറം ആവശ്യപ്പെട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day