|    Jul 21 Sat, 2018 12:00 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പാണ്ഡവന്‍ പാറ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

Published : 13th September 2017 | Posted By: fsq

 

കൊച്ചി: തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ പെരുങ്കടവിള, ആനാവൂര്‍ വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന പാണ്ഡവന്‍ പാറയും കൃഷ്ണശിലകളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. പെരുങ്കടവിള വില്ലേജിലെ റീസര്‍വേ ബ്ലോക്ക് 26ലും ആനാവൂര്‍ വില്ലേജിലെ റീസര്‍വേ 38ാം ബ്ലോക്കിലുമായി സ്ഥിതി ചെയ്യുന്ന ഇവ ഖനന മാഫിയയുടെ പ്രവര്‍ത്തനവും സര്‍ക്കാരിന്റെ അനാസ്ഥയും മൂലം നശിപ്പിക്കപ്പെടുകയാണെന്ന് പെരുങ്കടവിള കുളത്തിങ്കര വീട്ടില്‍ എസ് ഉണ്ണിക്കൃഷ്ണന്‍ സമര്‍പ്പിച്ച ഹരജി പറയുന്നു.  ഖനനം മൂലം നദീതടവും ഉറവകളും ജലസേചന-മാലിന്യ നിര്‍മാര്‍ജന കനാലുകളും കുളങ്ങളും നശിച്ചിരിക്കുകയാണ്.നവീന ശിലായുഗകാല വാസികള്‍ വരച്ച നിരവധി ചിത്രങ്ങള്‍ ഇവിടത്തെ ഗുഹകളുടെ ചുമരുകളിലുണ്ട്. 5000 വര്‍ഷത്തെ പഴക്കം പാണ്ഡവന്‍ പാറയ്ക്കുണ്ടെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെയുടെ വിലയിരുത്തല്‍.  ഇവയും പാണ്ഡവര്‍ പാചകം നടത്തിയെന്ന് കരുതുന്ന അടുപ്പുകൂട്ടിപ്പാറയും പൂര്‍ണമായും നശിച്ചു കഴിഞ്ഞതായും ഹരജിയില്‍ പറയുന്നു.  പ്രദേശം സംരക്ഷിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss