|    Aug 18 Fri, 2017 6:51 am
FLASH NEWS

പാണത്തൂരില്‍ നിന്നും കാണാതായ കുരുന്നിന് വേണ്ടി പ്രാര്‍ഥനയോടെ നാട്ടുകാര്‍

Published : 5th August 2017 | Posted By: fsq

 

രാജപുരം: പാണത്തൂരില്‍ നിന്നും വ്യാഴാഴ്ച വൈകിട്ട് കാണാതായ ബാപ്പുങ്കയത്തെ ഓട്ടോഡ്രൈവര്‍ ഇബ്രാഹിം-ഹസീന ദമ്പതികളുടെ മകളും അങ്കണവാടി വിദ്യാര്‍ഥിനി സന ഫാത്തിമ (നാല്)ക്ക് വേണ്ടി നാട് പ്രാര്‍ഥനയില്‍. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷണം തുടങ്ങുകയായിരുന്നു. വീടിന് മുന്നിലുള്ള കനാലിന്റെ പൈപ്പ് പൊളിച്ചുനീക്കി തിരച്ചില്‍ നടത്തി. കാഞ്ഞങ്ങാട്് നിന്ന് ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും കനത്ത മഴ വകവെക്കാതെ ഇന്നലെ രാവിലെ മുതല്‍ പാണത്തൂര്‍ പുഴയില്‍ തിരച്ചില്‍ നടത്തി. ജില്ലാ പോലിസ് ചീഫ് കെ ജി സൈമണ്‍, ഡിവൈഎസ്പി എം വി സുകുമാരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലിസും തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കുട്ടി ഒഴുക്കില്‍പെട്ടുവെന്ന സംശയമാണ് പോലിസിനും ഫയര്‍ഫോഴ്‌സിനുമുള്ളത്. ഇതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന ആരോപണം നിലനില്‍ക്കുന്നതിനാല്‍ കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഇതേ കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്്ടര്‍ കെ ജീവന്‍ ബാബു അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക