|    Jul 21 Sat, 2018 5:36 am
FLASH NEWS

പാഠ്യപദ്ധതിയില്‍ കാതലായ മാറ്റംവരണമെന്ന് റിച്ചാര്‍ഡ് ഹേ എംപി

Published : 24th September 2017 | Posted By: fsq

 

കൊച്ചി: കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ്്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ കലൂര്‍ എ ജെ ഹാളില്‍ റിച്ചാര്‍ഡ് ഹേ എംപി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വിദ്യാഭ്യാസ മേഖലയില്‍ പാഠ്യപദ്ധതിയില്‍ സമൂലമാറ്റം അനിവാര്യമെന്ന് റിച്ചാര്‍ഡ് ഹേ എംപി പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ സമൂലമാറ്റം ഉണ്ടാവുന്ന കാലഘട്ടത്തില്‍ അതിനനുസരിച്ച് മാറാന്‍ അധ്യാപകര്‍ക്കും സ്‌കൂള്‍ മാനേജര്‍മാര്‍ക്കും കഴിയണം. സിബിഎസ്ഇ വിദ്യാര്‍ഥികളും മറ്റു വിദ്യാര്‍ഥികളും തമ്മിലുള്ള അന്തരം ഒഴിവാക്കാന്‍ കഴിയുമ്പോഴാണ് മികച്ച വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാവുകയെന്നും റിച്ചാര്‍ഡ് ഹേ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്ത് ആഗോളനിലവാരത്തിനൊപ്പം നില്‍ക്കാന്‍ നമ്മുടെ വിദ്യാഭ്യാസമേഖല ബുദ്ധിമുട്ടുകയാണെന്ന് മാനേജ്‌മെന്റ് ശാക്തീകരണ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത പ്രഫ.കെ വി തോമസ് എംപി പറഞ്ഞു. സിബിഎസ്ഇ സ്‌കൂളുകള്‍ സമൂഹത്തിന് നല്‍കുന്ന സംഭാവനകള്‍ പരിഗണിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രഫ.എം പി അബ്ദുസമദ് സമദാനി പറഞ്ഞു. സ്‌കൂളുകള്‍ക്കെതിരേ അപവാദ പ്രചാരണവും അസത്യപ്രചാരണങ്ങളും നടന്നുവരുന്നതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ്് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി പി എം ഇബ്രാഹിംഖാന്‍ കുറ്റപ്പെടുത്തി. അസോസിയേഷന്‍ ട്രഷറര്‍ സി എ എബ്രഹാം തോമസ്, എസ് ബി ഗ്ലോബല്‍ മെന്റ്റര്‍ ആന്റ്് ട്രെയിനര്‍ ബാലചന്ദ്രന്‍ എന്നിവര്‍ സാങ്കേതിക സെഷനുകള്‍ നയിച്ചു. ജനറല്‍ കണ്‍വീനര്‍ വി ജെ ജോര്‍ജ് കുളങ്ങര, ജനറല്‍ സെക്രട്ടറി ഡോ. ഇന്ദിര രാജന്‍, കോര്‍ കമ്മിറ്റി കണ്‍വീനര്‍ കെ എം ഹാരിസ്, പി എസ് രാമചന്ദ്രന്‍പിള്ള സംബന്ധിച്ചു. സമാപന സമ്മേളനം ജസ്റ്റിസ് സി കെ അബ്ദുര്‍റഹീം ഉദ്ഘാടനം ചെയ്തു.  മന്ത്രി തോമസ്ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ അദ്ദേഹം എത്തിയില്ല. മന്ത്രിയെത്തുമെന്ന പ്രതീക്ഷയില്‍ വന്‍ പോലിസ് സംഘം എ ജെ ഹാളിന് സമീപം നിലയുറപ്പിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss