|    Mar 25 Sat, 2017 5:44 am
FLASH NEWS

പാഠപുസ്തക വിതരണം; പ്രശ്‌നം ഉടന്‍ പരിഹരിക്കും: വിദ്യാഭ്യാസമന്ത്രി

Published : 27th August 2016 | Posted By: SMR

ചെര്‍പ്പുളശ്ശേരി (പാലക്കാട്): പാഠപുസ്തക വിതരണത്തിന്റെ 99.8 ശതമാനം പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്നും ബാക്കിയുള്ളത് ഉടന്‍തന്നെ വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. ഇതേക്കുറിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്താദ്യമായി ഷൊര്‍ണൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ നടപ്പാക്കുന്ന ‘മക്കള്‍ക്കൊരൂണ്’ എന്ന പദ്ധതിയുടെ ഉദ്ഘാടനം ചളവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
12373 സ്‌കൂളുകളില്‍ 38 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 3 കോടി 20 ലക്ഷം  പാഠപുസ്തകങ്ങളാണ് സൗജന്യമായി വിതരണം ചെയ്യേണ്ടത്. ചെറിയ കാലയളവിനുള്ളില്‍ ചെറിയ പിഴവുകള്‍ സംഭവിക്കാം. കുറവ് വന്നിട്ടുള്ളത് 0.2 ശതമാനം മാത്രമാണ്. ഇങ്ങനെ വരുമ്പോള്‍ ഒരു സ്‌കൂളില്‍ വന്നിട്ടുള്ള കുറവ് 5 പുസ്തകങ്ങളുടേതാണ്.
ഈ കുറവ് നികത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതിനുള്ള ഓര്‍ഡര്‍ നല്‍കി ക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു .

(Visited 46 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക