|    Sep 25 Mon, 2017 5:09 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പാഠപുസ്തകങ്ങള്‍ മൂന്നുഭാഗങ്ങളായി വിതരണം ചെയ്യും: വിദ്യാഭ്യാസമന്ത്രി

Published : 12th July 2016 | Posted By: SMR

തിരുവനന്തപുരം: അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ മൂന്നു ഭാഗങ്ങളായി വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ഒന്നാംഭാഗം സ്‌കൂള്‍ തുറക്കുന്ന ദിവസവും രണ്ടാംഭാഗം ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന ദിവസവും മൂന്നാംഭാഗം ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന ദിവസവും വിദ്യാര്‍ഥികള്‍ക്കു ലഭ്യമാക്കും. നിയമസഭയില്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഈവര്‍ഷത്തെ പാഠപുസ്തകം ഈമാസം 15നു മുമ്പ് സ്‌കൂളുകളിലെത്തിക്കും. സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ടതലത്തില്‍ ഉയര്‍ത്തും. സ്‌കൂളുകളിലെ അക്കാദമിക് നിലവാരവും അടിസ്ഥാന സൗകര്യവും മെച്ചപ്പെടുത്തും. സാങ്കേതികവിദ്യ കൂടുതല്‍ പ്രയോജനപ്പെടുത്തും.
കൂടുതല്‍ ക്ലാസുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം സൗകര്യം ഏര്‍പ്പെടുത്തും. അധ്യയന ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ വിഷയങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. അണ്‍ ഇക്കണോമിക് എന്ന പദം ഉപ യോഗിക്കരുതെന്ന് മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ അഭ്യര്‍ഥിച്ചു. കണക്ക് ഓഡിറ്റ് ചെയ്ത ആരോ കുറിച്ചിട്ട പദമാണ് അനാദായകരം. സ്‌കൂളുകള്‍ ജനങ്ങളുടേതാക്കി മാറ്റി ശാശ്വതമായി നിലനിര്‍ത്തുകയാണു വേണ്ടതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എയിഡഡ് മേഖലയില്‍ 40 സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നുവെന്നും ജെയിംസ് മാത്യു, വീണാ ജോര്‍ജ്, എല്‍ദോസ് കുന്നപ്പള്ളി, കെ രാജന്‍, ഐ സി ബാലകൃഷ്ണന്‍, ടി വി രാജേഷ്, എ എന്‍ ഷംസീര്‍, വി ടി ബല്‍റാം എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക