|    May 26 Fri, 2017 10:37 pm
FLASH NEWS

പാഠപുസ്തകങ്ങള്‍ നടുറോഡില്‍

Published : 17th March 2016 | Posted By: sdq

ആനക്കര: അടുത്ത അധ്യയനവര്‍ഷത്തേക്കു വിതരണം ചെയ്യാന്‍ കൊണ്ടുപോയ പാഠപുസ്തകക്കെട്ടുകള്‍ റോഡില്‍ വീണു ചിതറി. കുമ്പിടി ആനക്കര റോഡിലെ ചിലയിടങ്ങളിലാണ് ആറാം ക്ലാസിലെ മലയാള പാഠാവലിയുടെ പാഠപുസ്തകങ്ങളുടെ കെട്ടുകള്‍ വീണ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
കുമ്പിടി പന്നിയൂര്‍ റോഡ്, ആനക്കര സെന്റര്‍ എന്നിവിടങ്ങളില്‍ വീണുകിടന്നിരുന്ന പാഠപുസ്തകക്കെട്ടുകള്‍ യാത്രക്കാര്‍ ഒരുമിച്ചു കൂട്ടി ആനക്കര യൂനിയന്‍ ഷെഡില്‍ എത്തിച്ചു. തുടര്‍ന്ന് അരമണിക്കൂറിനു ശേഷമാണ് പുസ്തകക്കെട്ട് നഷ്ടപ്പെട്ട വിവരം അറിഞ്ഞ് പാഠപുസ്തക വിതരണക്കാര്‍ വാഹനത്തിലെത്തിയത്. പുസ്തകം സൂക്ഷിച്ച നാട്ടുകാര്‍ അന്വേഷിച്ചെത്തിയവര്‍ക്കു നേരെ തിരിഞ്ഞത് നേരിയ തോതില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അബദ്ധത്തില്‍ പുസ്തകക്കെട്ടുകള്‍ വീണതാണെന്ന് വിതരണക്കാര്‍ അറിയിച്ചതോടെ പുസ്തകക്കെട്ടുകള്‍ നാട്ടുകാര്‍ കൈമാറുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day