|    Sep 26 Wed, 2018 7:58 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പാഠപുസ്തകം ഈ മാസം 31ന് ശേഷം നല്‍കും: മന്ത്രി

Published : 24th August 2018 | Posted By: kasim kzm

തൃശൂര്‍: മഴക്കെടുതിയില്‍ പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ആഗസ്ത് 31നു ശേഷം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അറിയിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട് തൃശൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിനകം 36 ലക്ഷം പാഠപുസ്തകങ്ങള്‍ അച്ചടിച്ചു കഴിഞ്ഞു. പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ 31നകം രജിസ്റ്റര്‍ ചെയ്യണം. ഇതിനു ശേഷമാണു വിതരണം ചെയ്യുക. ഇതോടൊപ്പം നോട്ടു പുസ്തകങ്ങളും നല്‍കും. യൂനിഫോം നഷ്ടപ്പെട്ടവര്‍ക്കു സൗജന്യമായി യൂനിഫോം നല്‍കും. കൂടാതെ കുട്ടികളുടെ ഭീതിയകറ്റാന്‍ കൗണ്‍സലിങ് നടത്തുമെന്നും മന്ത്രി പറഞ്ഞു. കെടുതി പ്രദേശങ്ങളിലെ സ്‌കൂളുകളുടെ ഫിറ്റ്‌നസ് പരിശോധിച്ചതിനു ശേഷം മാത്രമേ ക്ലാസ് തുടങ്ങുകയുള്ളൂ. ദുരിതാശ്വാസ പുനരധിവാസ പ്രക്രിയക്ക് ദിശാബോധം വേണം. വീടു പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് ദീര്‍ഘകാല പുനരധിവാസമാണ് വേണ്ടതെന്നും അദ്ദേഹം അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss