|    Dec 12 Tue, 2017 5:56 pm
FLASH NEWS
Home   >  News now   >  

പാട്യാല ഹൗസ് അക്രമത്തില്‍ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകയെ കൂട്ടമാനഭംഗം ചെയ്യുമെന്ന് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

Published : 18th February 2016 | Posted By: G.A.G

മുംബൈ : ജെഎന്‍യു പ്രശ്‌നത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമത്തെ അപലപിച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകയെ കൂട്ടമാനഭംഗം ചെയ്യുമെന്ന്് ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തിയയാളെ മുംബൈ പോലിസ് അറസ്റ്റ് ചെയ്തു. അമേന്ദ്ര കുമാര്‍ സിങ് എന്ന ട്വിറ്റര്‍ അക്കൗണ്ട് ഉടമയ്‌ക്കെതിരെയാണ് കേസ്. കനയ്യകുമാറിനെ ഹാജരാക്കാന്‍ പാട്യാല ഹൗസ് കോടതിയില്‍ എത്തിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമത്തിനെതിരെ മുംബൈയില്‍ പ്രസ്‌ക്ലബും ടിവി ജേണലിസ്റ്റ്്‌സ് അസോസിയേഷനും ബോംബെ ന്യൂസ് ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷനും സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തിന്റെ ഫോട്ടോ അപ് ലോഡ് ചെയ്തതാണ് അമേന്ദ്ര കുമാറിനെ ചൊടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക