|    Jan 23 Mon, 2017 12:04 pm
FLASH NEWS

പാടശേഖരത്തിലെ കൃഷി നശിച്ചു; കര്‍ഷകര്‍ കലക്ടര്‍ക്ക് പരാതി നല്‍കി

Published : 31st January 2016 | Posted By: SMR

ഹരിപ്പാട്: വീയപുരം കൃഷിഭവന്‍ പരിധിയിലെ 272 ഏക്കര്‍ വിസ്തൃതിയുള്ള അച്ചനാരി-കുട്ടങ്കേരി പാടശേഖരത്തില്‍ ഇക്കുറി ഇറക്കിയ കൃഷി നശിച്ചു. ഇതിനെ തുടര്‍ന്ന് പാടശേഖര സമിതിക്കെതിരെ കര്‍ഷകര്‍ കളക്ടര്‍ക്ക് പരാതി നല്‍കി. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നാളിതുവരെ കൃഷിയിറക്കാത്തും കൃഷിവകുപ്പിന്റെ അനുമതിയില്ലാത്തതുമായ നെല്‍വിത്താണ് പാടശേഖര സമിതി കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്.
ഡി.36 വിത്താണ് എന്ന വ്യാജേന കര്‍ണ്ണാടകയില്‍ നിന്നും കൊണ്ടുവന്ന പതിരു കളയാത്ത നെല്ല് കര്‍ഷകര്‍ക്ക് ക്വിന്റലിന് 3100 രൂപ ക്രമത്തിലാണ് വിതരണം ചെയ്തത്. കൃഷിയിറക്കി 60 ദിവസം തികയുന്നതിനു മുമ്പ് നെല്‍ച്ചെടികള്‍ കുടം പരുവത്തിലാവുകയും ഈന്ന് നിരക്കുകയും ചെയതു. തുടര്‍ന്ന് ശക്തമായ കെടുതികളാണ്‌നെല്ലിന് അനുഭവപ്പെടുന്നത്. മരുന്ന് തളിച്ചിട്ടു പോലും പ്രതിരോധിക്കാന്‍ കഴിയാതെ നെല്ലിന് ബ്ലാസ്റ്റ് രോഗം പിടികൂടി അവിഞ്ഞു നശിക്കുകയാണ്.
ഡി.36 എന്ന വിത്താണെന്നു പറഞ്ഞ് കര്‍ഷകരെ വിശ്വസിപ്പിച്ചാണ് ഭീമമായ തുകയ്ക്ക് നെല്ല് വിതരരണം ചെയ്തത്. കൃഷിനാശം അനുഭവപ്പെടാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ മങ്കൊമ്പിലെ നെല്ല് ഗവേഷണകേന്ദ്രവുമായി ബന്ധപ്പെട്ടു. നിരവധി തവണ പാടശേഖരം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ക്ക് ഇത് ഏതിനം വിത്താണെന്ന് പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കരകൃഷിക്കായി ഉപയോഗിക്കുന്ന വിത്താണെന്നും കുട്ടനാടന്‍ പുഞ്ച നിലങ്ങള്‍ക്ക് അനുയോജ്യമായവയല്ലന്നുമാണ് ഉദ്യേ#ാാഗസ്ഥരുടെ വെളിപ്പെടുത്തല്‍.
ഏക്കറിന് 20000 രൂപയക്ക് മേല്‍ ചിലവഴിച്ച കര്‍ഷകര്‍ എന്തു ചെയ്യണമെന്ന് അിറയാതെ കളക്ടര്‍ക്ക് പരാതി നല്‍കി. കളക്ടര്‍ പ്രി#ിന്‍സിപ്പല്‍ കൃഷി ഓഫിസിറോട് റിപ്പോര്‍ട്ട് ആവശ്യപ്‌പെട്ടിരിക്കയാണ്. നിലവിലുള്ള പാടശേഖര സമിതിയെക്കുറിച്ച് വ്യാപകമായ അഴിമതി ആരോണങ്ങളാണ് കര്‍ഷകര്‍ക്കുള്ളത്. കഴിഞ്ഞ കൃഷി സീസണില്‍ പൊതുയോഗം കൂടി സ്വകാര്യ വ്യക്തിക്ക് 1950 രൂപ മണിക്കൂറിന് കണക്കാക്കി കൊയത്തു യന്ത്രമിറക്കാന്‍ അനുമതി നല്‍കി. എന്നാല്‍ കര്‍ഷകരെ വഞ്ചിച്ച് കെയ്‌ക്കോയുടെ അമ്പലപ്പുഴ ശാഖയില്‍ പാടശേഖര സമിതി പ്രസിഡന്റും സെക്രട്ടറിയും കൂടി കരാര്‍ വെച്ച് മണിക്കൂറിന് 800 രൂപ ക്രമത്തില്‍ യന്ത്രമിറക്കി.
വിളവെടുപ്പിനു ശേഷം കര്‍ഷകര്‍ക്ക് പി.ആര്‍. എസ്( പാഡി റസിപ്റ്റ് ഷീറ്റ)് നല്‍കണമെങ്കില്‍ യന്ത്രവാടക നല്‍കണമായിരുന്നു. ഇതനുസരിച്ച് കര്‍ഷകര്‍ ഒന്നടങ്കം പണം അടച്ചിട്ടും യന്ത്രവാടക പാടശേഖര സമിതി കെയ്‌ക്കോയ്ക്ക് അടച്ചിട്ടില്ല. 1,68,960 രൂപയാണ് പാടശേഖര സമിതി അടയ്ക്കാനുള്ളത്.കുടിശിക വരുത്തിയതിനാല്‍ ഈ പാടത്തിന് യന്ത്രങ്ങള്‍ നല്‍കുന്നതിന് ശുപാര്‍ശ ചെയ്യരുതെന്ന് കൃഷി ഓഫീസര്‍ക്ക് മുന്നറിയിപ്പും നല്‍കിയിയിരിക്കയാണ് കെയ്‌ക്കോ. ഇത്തരത്തില്‍ കക്കാ വിതരണം ചെയ്യുന്നതുള്‍പ്പടെ നി#ിരവധി ആരോപണങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പരാതി നല്‍കിയിരിക്കുന്നത്.ഇവര്‍ക്കെതിരെ നടപടിയെടുക്കണമെനന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 88 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക