|    Mar 25 Sat, 2017 1:44 am
FLASH NEWS

പാടശേഖരങ്ങളില്‍ വെള്ളയാമകള്‍ ചത്തൊടുങ്ങുന്നു

Published : 17th October 2016 | Posted By: Abbasali tf

വൈക്കം: വെച്ചൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ വെള്ളയാമകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഏകദേശം 150ല്‍പരം വെള്ളയാമകള്‍ ചത്തതായാണ് അനൗദ്യോഗിക കണക്ക്. പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പ്പെട്ട ഇടയാഴം കരി, വലിയ കൊട്ടിക്കരി പാടശേഖരങ്ങളിലാണ് ആമകള്‍ ചത്തുപൊങ്ങുന്നത്. ആമകള്‍ക്ക് ബാധിച്ച രോഗബാധയാണോ വെള്ളം മലിനപ്പെട്ടതാണോ ഇതിനുകാരണമെന്ന് സ്ഥിതീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ചത്തുപൊങ്ങുന്ന ആമകളെ തെരുവുനായ്ക്കള്‍ പെറുക്കികൊണ്ടു പോകുന്നു. ആമകള്‍ ചീഞ്ഞുനാറുന്നത് പരിസരമാകെ ദുര്‍ഗന്ധം പരത്തുന്നതിനും ഇടയാക്കിരിക്കുകയാണ്. വെച്ചൂര്‍, തലയാഴം, കുമരകം പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ ആമകള്‍ ഏറെയാണ്. എന്നാല്‍ വെള്ളയാമകള്‍ വിരളമാണ്. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന വെള്ളയാമകള്‍ ചത്തൊടുങ്ങുന്നത് അന്വേഷിക്കുവാന്‍ ഇനിയും അധികാരികള്‍ തയ്യാറായിട്ടില്ല. മുന്‍കാലങ്ങളില്‍ ആമകളെ പിടിച്ചുകൊണ്ടുപോകുന്ന സംഘങ്ങള്‍ സജീവമായിരുന്നു. എന്നാല്‍ ഇതിനെതിരേ മൃഗസംരക്ഷണ വകുപ്പ് ശക്തമായ ഇടപെടല്‍ നടത്തിയതോടെ പാടശേഖരങ്ങളില്‍ ആമകള്‍ നിറഞ്ഞുതുടങ്ങി. പാടശേഖരങ്ങളില്‍ ആമകളുടെ സാന്നിധ്യം നെല്‍കൃഷിക്ക് വളരെ ഗുണപ്പെടുന്നതാണെന്ന് കര്‍ഷകര്‍ അടിവരയിടുന്നു. ആമയുടെ വിസര്‍ജ്യം നെല്ലിന്റെ വളര്‍ച്ചയ്ക്ക് വലിയ ഘടകമാണ്.

(Visited 21 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക