|    Jan 18 Wed, 2017 11:59 pm
FLASH NEWS

പാടത്തെ പണി ഇനിയും തുടരും,വരമ്പത്ത് കൂലി വാങ്ങില്ല: എംടി രമേശ്

Published : 19th August 2016 | Posted By: mi.ptk

mt-ramesh

കണ്ണൂര്‍: പാടത്ത് പണിയെടുക്കുന്നവര്‍ വരമ്പത്ത് കൂലികിട്ടുമെന്ന കാര്യം ഓര്‍ക്കണമെന്ന കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എംടി രമേശ്. പാടത്ത് പണിയെടുക്കുന്നവരാണ് തങ്ങള്‍. പണി പാടത്താണ് എടുക്കുക. അല്ലാതെ കരയില്‍ അല്ല. കരയില്‍ പോയി പണിയെടുക്കാന്‍ പറയാന്‍ പറ്റില്ല. പാടത്ത് പണി നിര്‍ത്തില്ല. പക്ഷേ, എന്നു കരുതി പാടത്ത് പണിയെടുത്ത് യജമാനന്റെ കയ്യില്‍ നിന്ന് കൂലി വാങ്ങില്ല. പാടത്ത് നൂറുമേനി വിളവ് കൊയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നുമായിരുന്നു രമേശിന്റെ പ്രസംഗം.സംഘടനാ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നിഷേധിക്കാനാണ് സിപിഎം ശ്രമമെന്നും ഇതിനെ ചെറുത്ത് തോല്‍പ്പിക്കുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം പയ്യന്നൂര്‍ കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്നും സിബിഐ അന്വേഷണത്തെ നേരിടാന്‍ സിപിഎം തയ്യാറാകണമെന്നും ബിജെപി സംസ്ഥാന ജനറള്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. പയ്യന്നൂരില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലായിരുന്നു ഇരുവരുടെയും പ്രസ്താവന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,403 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക