|    Oct 18 Wed, 2017 4:53 pm
FLASH NEWS

പാചക വാതക സിലിണ്ടറുകളും വിദേശമദ്യവും കൂടിയ വിലക്ക് വില്‍ക്കുന്നയാളെ അറസ്റ്റ് ചെയ്തു

Published : 2nd August 2017 | Posted By: fsq

 

ഉദയംപേരൂര്‍: പാചക വാതക സിലിണ്ടറുകളും വിദേശമദ്യവും വീട്ടില്‍ വാങ്ങി സൂക്ഷിച്ച് കൂടിയ വിലക്ക് വിലക്ക് വില്‍ക്കുന്ന കേസില്‍ ഉദയംപേരൂര്‍ കണ്ടനാട് പൈനുങ്കല്‍ വീട്ടില്‍ കുഞ്ഞുമോന്‍ എന്ന് വിളിക്കുന്ന ജോസഫ് (50)നെ ഉദയംപേരൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ നിന്ന് ഗാര്‍ഹിക, വാണിജ്യ ഉപയോഗത്തിനായുള്ള 17 ഗ്യാസ് സിലണ്ടറുകളും മൂന്നര ലിറ്ററോളം വിദേശ മദ്യവും പിടികൂടി. പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറ സിഐ പി എസ് ഷിജുവിന്റെ നിര്‍ദേശാനുസരണം നടത്തിയ പരിശോധനയില്‍ ഉദയംപേരൂര്‍ എസ്‌ഐ ഷിബിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.കണ്ടനാട് ഭാഗത്ത് ദീര്‍ഘകാലമായി ഇയാള്‍ ഈ അനധികൃത കച്ചവടം നടത്തിയിരുന്നതായി പറയുന്നു.വാണിജ്യ ആവശ്യത്തിനുള്ള 7 സിലണ്ടറുകളും ഗാര്‍ഹിക ആവശ്യത്തിനുള്ള 10 സിലണ്ടറുകളുമണ് പിടിച്ചെടുത്തത്. മുന്‍ പൊരിക്കല്‍ അനധികൃത വിദേശമദ്യവില്‍പനക്ക് എക്‌സൈസ് പിടിയില്‍ ആയ പ്രതിയെ സംബന്ധിച്ച് വ്യാപക പരാതികള്‍ ഉള്ളതായി പറയുന്നു.ഗ്യാസ് ഏജന്‍സികളുടെ സഹായത്തോടെ ഗാര്‍ഹിക ഉപഭോക്താക്കളുടെ സിലണ്ടറുകള്‍ വാങ്ങിയ ശേഷം ഇവയിലെ പാചക വാതകം വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറുകളിലേക്ക് പകര്‍ത്തിയ ശേഷം ഉയര്‍ന്ന വിലക്ക് വില്‍ക്കുന്ന രീതിയായിരുന്നു എന്ന് പറയുന്നു. അനധികൃത മദ്യവില്‍പന നടക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയില്‍ ആണ് ദീര്‍ഘകാലമായി നടത്തിവന്ന പാചക വാതക സിലണ്ടറുകളുടെ അനധികൃത വില്‍പന കണ്ടെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക