|    May 30 Tue, 2017 2:45 am
FLASH NEWS

പാചക വാതക സബ്‌സിഡി ലാഭം; സര്‍ക്കാര്‍ അവകാശവാദം തെറ്റ്: സിഎജി റിപോര്‍ട്ട്

Published : 13th August 2016 | Posted By: SMR

ന്യൂഡല്‍ഹി: പാചകവാതക സബ്‌സിഡി ഇനത്തില്‍ സര്‍ക്കാരിന് ലാഭിക്കാനായത് 15 ശതമാനം മാത്രമാണെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപോര്‍ട്ട്. ആഗോള വിപണിയില്‍ ഇന്ധനവില കുറഞ്ഞതാണ് സബ്‌സിഡി കുറയാന്‍ കാരണമായതെന്നും ഇന്നലെ പാര്‍ലമെന്റിന്റെ മേശപ്പുറത്ത്‌വച്ച റിപോര്‍ട്ടില്‍ പറയുന്നു.
സബ്‌സിഡി തുക ബാങ്ക് അക്കൗണ്ട് വഴിയാക്കിയതിനാല്‍ വ്യാജ ഉപഭോക്താക്കളെ ഒഴിവാക്കാന്‍ സാധിച്ചെന്നും അതിലൂടെ സര്‍ക്കാരിന് വന്‍തുക ലാഭിക്കാന്‍ കഴിഞ്ഞുവെന്നുമായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഇതിനു വിരുദ്ധമാണ് സിഎജി റിപോര്‍ട്ടിലെ വിവരങ്ങള്‍. ഒരു വര്‍ഷംകൊണ്ട് 1,764 കോടി രൂപ മാത്രമാണ് സബ്‌സിഡി ഇനത്തില്‍ സര്‍ക്കാരിന് ലാഭിക്കാനായതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.
2015 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ സബ്‌സിഡി ഇനത്തില്‍ നല്‍കിയത് 12,084.24 കോടി രൂപയാണ്. 2014 ഏപ്രില്‍ മുതല്‍ ഡിസംബര്‍വരെ നല്‍കിയത് 35,400.46 കോടിയും.
ഒരു വര്‍ഷം ലാഭിച്ച സബ്‌സിഡിയായ 23316.12 കോടിയില്‍ 21,552.8 കോടിയും അസംസ്‌കൃത എണ്ണ വിലയിലുണ്ടായ കുറവ് മൂലം ലഭിച്ചതാണെന്നാണ് റിപോര്‍ട്ടിലുള്ളത്. യഥാര്‍ഥത്തില്‍ സബ്‌സിഡി ബാങ്ക് വഴിയാക്കിയത് മൂലം സര്‍ക്കാരിന് ലഭിച്ച ലാഭം 1763.9 കോടി മാത്രമാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ 2014-15 വര്‍ഷത്തില്‍ സബ്‌സിഡി ഇനത്തില്‍ ലാഭിച്ചത് 14,818.4 കോടിയാണെന്നായിരുന്നു പെട്രോളിയം മന്ത്രാലയം അവകാശപ്പെട്ടിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day