|    May 20 Sun, 2018 5:11 pm
FLASH NEWS

പാചക വാതക വില വര്‍ധന: പ്രതിഷേധ പൊങ്കാല നടത്തി

Published : 2nd October 2017 | Posted By: fsq

 

കുറ്റിയാടി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിനു ഇരുട്ടടി പോലെ  വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാറിനെതിരേ പ്രതിഷേധ പൊങ്കാല തീര്‍ത്ത് കോണ്‍ഗ്രസ്. പാചക വാതകത്തിന് സിലിണ്ടറിന് 49 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 78 രൂപയും വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പൊങ്കാല തീര്‍ത്തത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കോട്ടയില്‍ ലക്ഷ്മി അമ്മ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എസ് ജെ സജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ പി അബ്ദുള്‍ മജീദ്, ശ്രീജേഷ് ഊരത്ത്, ടി  സുരേഷ് ബാബു, പി പി ദിനേശന്‍, സി കെ രാമചന്ദ്രന്‍, കിണറ്റും കണ്ടി അമ്മദ്, സി എച്ച് മൊയ്തു, ചാരുമ്മല്‍ കുഞ്ഞബ്ദുള്ള, എ  കെ  വിജീഷ്, ബാപ്പറ്റ അലി, കെ പി കരുണന്‍, ടി എം നൗഷാദ്, വി വി  ഫാരിസ്, സിദ്ധാര്‍ത്ഥ് നരിക്കൂട്ടുംചാല്‍, ഉബൈദ് വാഴയില്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss