|    Oct 20 Fri, 2017 6:22 pm
FLASH NEWS

പാചക വാതക വിതരണം; ഓപണ്‍ ഫോറം ചേര്‍ന്നു; പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ താലൂക്കുതല മോണിറ്ററിങ് സെല്ലുകള്‍ രൂപീകരിക്കും

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: ഗ്യാസ് വിതരണത്തെക്കുറിച്ചുള്ള പരാതികളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഈമാസം 30ന് മുമ്പ് മോണിറ്ററിങ് സെല്ലുകള്‍ രൂപീകരിക്കാന്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ഓപ്പണ്‍ ഫോറത്തില്‍ തീരുമാനമായി. അഡീ. ജില്ലാ മജിസ്‌ട്രേറ്റ് ജോണ്‍ വി സാമുവലിന്റെ അധ്യക്ഷതയിലാണ് ഓപ്പണ്‍ ഫോറം നടന്നത്. മോനിറ്റിങ് സെല്ലുകള്‍ രൂപീകരിച്ച് വിവരം ഈമാസം 30ന് മുമ്പ് കലക്ടറേറ്റില്‍ അറിയിക്കണം.
താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് കീഴിലുള്ള ഗ്യാസ് ഏജന്‍സികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉപഭോക്താക്കളുടെ പരാതികളും സെല്‍ ചര്‍ച്ച ചെയ്യണം. ഇവിടെ പരിഹരിക്കാന്‍ കഴിയാത്തവ മാത്രം ജില്ലാതലത്തില്‍ ചര്‍ച്ച ചെയ്യാനും തീരുമാനമായി. സെല്ലുകളുടെ ആദ്യയോഗം ആഗസ്ത് 10ന് മുമ്പ് വിളിക്കണമെന്ന് ഓപ്പണ്‍ ഫോറം നിര്‍ദ്ദേശിച്ചു. സിലിണ്ടര്‍ വിതരണത്തിന് എത്തുന്ന തൊഴിലാളികള്‍ അധികതുക വാങ്ങുന്നെന്ന പരാതിക്ക് പരിഹാരമായി ബില്ലില്‍ അച്ചടിച്ച തുക മാത്രം നല്‍കണമെന്നും ഓപ്പണ്‍ ഫോറം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ഗ്യാസ് ചോര്‍ച്ച സംബന്ധിച്ച പരാതികള്‍ അടിയന്തരമായി പരിഹരിക്കാന്‍ മെക്കാനിക്കിനെയോ പരിശീലനം ലഭിച്ച ഡെലിവറി തൊഴിലാളികളേയോ ഏജന്‍സികള്‍ നിയോഗിക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയെടുക്കും.
ചോര്‍ച്ച സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ രാജ്യവ്യാപകമായി 1906 എന്ന നമ്പര്‍ പ്രവര്‍ത്തിക്കുന്നതായി ഗ്യാസ് കമ്പനി പ്രതിനിധികള്‍ അറിയിച്ചു. ഉപഭോക്താക്കളെ കമ്പനി മാറ്റുകയാണെങ്കില്‍ ഇക്കാര്യം കൃത്യമായി മെസേജിലൂടെയോ മറ്റ് സംവിധാനങ്ങളിലൂടെയോ അറിയിക്കണമെന്നും ഓപ്പണ്‍ഫോറം ഗ്യാസ് കമ്പനി പ്രതിനിധികളോട് ആവശ്യപ്പെട്ടു. പകല്‍ ജോലിക്ക് പോവുന്നവരുള്ള വീടുകളില്‍ ഗ്യാസ് എത്തിക്കാന്‍ പ്രത്യേകമായി സൗകര്യം ചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിക്കാനും ഏജന്‍സികളോട് എഡിഎം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫിസര്‍ പി രമാദേവി, സിറ്റി റേഷനിങ് ഓഫിസര്‍ സൗത്ത് ജ്ഞാനപ്രകാശം, വിവിധ ഗ്യാസ് കമ്പനി, ഏജന്‍സി പ്രതിനിധികള്‍, മറ്റ് സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പങ്കെടുത്തു. ഗ്യാസ് വിതരണം, സിലിണ്ടര്‍ പ്രശ്‌നങ്ങള്‍, ബില്ലിങ് തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ യോഗത്തില്‍ ഉന്നയിക്കപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക