|    Jan 22 Sun, 2017 7:50 pm
FLASH NEWS

പാചക വാതക റീഫില്ലിങ്;ഏജന്‍സികള്‍ അമിത കടത്തുകൂലി ഈടാക്കുന്നതായി പരാതി

Published : 5th October 2016 | Posted By: Abbasali tf

കൊടുവള്ളി: മടവൂര്‍, കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്തുകളിലും കൊടുവള്ളി മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും പാചകവാതക റീഫില്ലിങ് വേളയില്‍ വിതരണക്കാര്‍ അമിത കടത്തുകൂലി ഈടാക്കുന്നതായി പരാതി ഉയരുന്നു. റീഫില്ലിങ് വില ചിലര്‍ ഉപഭോക്താക്കളുടെ ബുക്കില്‍ രേഖപ്പെടുത്തി കൊടുക്കുന്നുണ്ട്. കടത്തു കൂലി രേഖപ്പെടുത്തുന്നുമില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ താമരശ്ശേരി ഏജന്‍സി, ഭാരത് പെട്രോളിയം കുറ്റിക്കാട്ടൂര്‍, കൊയിലാണ്ടി ഏജന്‍സി, ഹിന്ദുസ്ഥാന്‍ പെട്രോളിയം നടക്കാവ് ഏജന്‍സി എന്നിവയുടെ വിതരണവാഹനങ്ങളെ പറ്റിയാണ് പരാതി ഉയര്‍ന്നത്. ഐഒസി കുന്ദമംഗലം ഏജന്‍സി നിയമ പ്രകാരമുള്ളതല്ലെങ്കിലും അധികമായി കടത്തു കൂലി വാങ്ങുന്നില്ലെന്നും ഉപഭോക്താക്കള്‍ പറയുന്നു. കുന്ദമംഗലം ഏജന്‍സി കടത്തുകൂലി ബില്ല് നല്‍കുന്നില്ല.ഏജന്‍സി ഓഫിസിന്റെ അഞ്ചരക്കിലോ മീറ്റര്‍ ചുറ്റളവില്‍ കടത്തുകൂലി ഈടാക്കാതെ റീഫില്ലിങ് നടത്തി കൊടുക്കണമെന്നും സിലിണ്ടറുകള്‍ ഉപഭോക്താവിന്റെ വീടുകളില്‍ എത്തിച്ചു കൊടുക്കണമെന്നുമാണ് നിയമം. ശേഷിക്കുന്ന പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ കിലോമീറ്ററിന് മൂന്നു രൂപ നിരക്കിലും തുടര്‍ന്ന് അഞ്ചു രൂപ നിരക്കിലും കടത്തുകൂലി, ബില്ല് നല്‍കി കൊണ്ട് വാങ്ങാമെന്നുമാണ് നിയമം. ഇതൊന്നും അംഗീകരിക്കാതെ 30 രൂപ മുതല്‍ നൂറു രൂപ വരെ സിലിണ്ടര്‍ ഒന്നിന് വിതരണവാഹനക്കാര്‍ ഈടാക്കുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക