|    Mar 29 Wed, 2017 1:00 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പാചക വാതകത്തിന് കടുത്ത ക്ഷാമം

Published : 16th September 2016 | Posted By: SMR

ദോഹ: പാചക വാതക സിലിണ്ടറുകള്‍ ആവശ്യത്തിനു കിട്ടാനില്ലെന്നു പരാതി. പല വ്യാപാര കേന്ദ്രങ്ങളിലും സിലിണ്ടറുകളുടെ സ്റ്റോക് തീര്‍ന്നിട്ടുണ്ട്. ഇതോടെ സിലിണ്ടറുകളുമായി കടകള്‍ കയറിയിറങ്ങേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കള്‍. ലോഹ സിലിണ്ടറുകള്‍ക്കും ഷഫാഫ് സിലിണ്ടറുകള്‍ക്കും ഒരു പോലെ ക്ഷാമം നേരിടുന്നുണ്ടെന്ന് ഉപയോക്താക്കള്‍ പരാതിപ്പെടുന്നു. ലോഹ സിലിണ്ടറുകള്‍ കഴിഞ്ഞയാഴ്ച തന്നെ പലയിടത്തും തീര്‍ന്നിരുന്നു.
ഡിമാന്‍ഡ് കൂടിയതോടെ പെരുന്നാള്‍ ദിവസം ഷഫാഫ് സിലിണ്ടറുകളും കിട്ടാനില്ലാത്ത സ്ഥിതിയായി. സുതാര്യവും അപകട സാധ്യത കുറഞ്ഞതുമായ പ്ലാസ്റ്റിക് സിലിണ്ടറുകളാണു ഷഫാഫ്.
അടുത്ത വര്‍ഷം മധ്യത്തോടെ ലോഹ സിലിണ്ടറുകള്‍ പൂര്‍ണമായി ഒഴിവാക്കി ഷഫാഫ് സിലിണ്ടറുകള്‍ വ്യാപകമാക്കാനുള്ള തീരുമാനത്തിലാണു വുഖൂദ്. ഘട്ടം ഘട്ടമായി ലോഹ സിലിണ്ടറുകള്‍ ഒഴിവാക്കിവരുന്നതിന്റെ ഭാഗമായി ഷഫാഫ് സിലിണ്ടറുകളിലേക്കു മാറുന്നതിനായി 100 റിയാല്‍ സബ്‌സിഡിയും നല്‍കുന്നുണ്ട്. എന്നാല്‍ ഷഫാഫ് സിലിണ്ടറുകളും പല കടകളിലും കിട്ടാനില്ലെന്ന് ഉപയോക്താക്കള്‍ പറയുന്നു. ലോഹ സിലിണ്ടറുകള്‍ കിട്ടാനില്ലാത്തതിനാല്‍ ഷഫാഫ് സിലിണ്ടറിലേക്കു മാറിയവരും ഏറെയാണ്. പെരുന്നാള്‍ ദിവസങ്ങളില്‍ ഉപയോഗം കൂടും എന്നതിനാല്‍ സാധാരണ വുഖൂദ് കൂടുതല്‍ സ്റ്റോക് ചെയ്യാറുണ്ട്.
എന്നാല്‍, ഇത്തവണ പെരുന്നാളിനു സിലിണ്ടര്‍ കിട്ടാനില്ലാത്ത സ്ഥിതിയായി. റമദാന്‍ മാസം അധികമായി രണ്ടര ലക്ഷം ഷഫാഫ് സിലിണ്ടറുകള്‍ സ്റ്റോക്ക് ചെയ്തതായി വുഖൂദ് അറിയിച്ചിരുന്നു. ആറര ലക്ഷത്തോളം ലോഹ സിലിണ്ടറുകളാണു ഖത്തറില്‍ ഉപയോഗിക്കുന്നത്. ഇതിനു പുറമേയാണു രണ്ടര ലക്ഷം ഷഫാഫ് സിലിണ്ടറുകളുള്ളത്. ലോഹ സിലിണ്ടറുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണു വിതരണം കുറച്ചതെന്നു കരുതുന്നു. കഴിഞ്ഞ ദിവസങ്ങളിലൊന്നും പുതിയ ലോഹ സിലിണ്ടറുകള്‍ വിതരണത്തിനെത്തിയില്ലെന്നാണു റിപോര്‍ട്ട്. ഷഫാഫ് സിലിണ്ടറുകളുടെ ക്ഷാമം താല്‍ക്കാലികമാണെന്നും വൈകാതെ കൂടുതല്‍ സിലിണ്ടറുകള്‍ എത്തുമെന്നും വുഖൂദ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു ഖത്തര്‍ ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day