|    Jan 23 Mon, 2017 3:58 am
FLASH NEWS

പാചക വാതകത്തിനും മണ്ണെണ്ണക്കും വിലകൂട്ടി

Published : 2nd May 2016 | Posted By: sdq

gas

ന്യൂഡല്‍ഹി: പാചക വാതകത്തിനും മണ്ണെണ്ണക്കും വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലണ്ടറിന് 18 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന് 20 രൂപയും കൂട്ടിയിട്ടുണ്ട്‌.

ഇതോടെ സബ്‌സിഡിയോടുകൂടിയ സിലണ്ടറിന് 541.50 രൂപയായി വര്‍ധിക്കും. മണ്ണെണ്ണ ലിറ്ററിന് മൂന്നു രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. വ്യോമായാന ഇന്ധനത്തിന്റെ വിലയിലും 1.5 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.

ഡല്‍ഹിയില്‍ 46.10 രൂപയായിരുന്ന ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില ഇതോടെ 49.10 ആയി വര്‍ധിക്കും.

കഴിഞ്ഞ ദിവസം പെട്രോള്‍ ഡിസല്‍ വിലയും വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 1.06 പൈസയും ഡീസല്‍ ലിറ്ററിന് 2.94 രൂപയുമാണ് വര്‍ധിപ്പിച്ചത്.

സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന് ഡല്‍ഹിയില്‍ സിലണ്ടറിന് 527.50 രൂപയാണ്. നേരത്തെ ഇത് 509.50 ആയിരുന്നു. സബ്‌സിഡിയുള്ള 14.2 കിലോ ഗ്രാം സിലണ്ടറിന്റെ വില ഡല്‍ഹിയില്‍ 419.15 രൂപയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 141 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക