|    Jun 23 Fri, 2017 12:10 am
FLASH NEWS

പാചകവാതക സിലിണ്ടര്‍ സബ്‌സിഡി തുക അവസാനം പ്രവര്‍ത്തിപ്പിച്ച ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുമെന്ന്

Published : 18th June 2017 | Posted By: fsq

 

പാലക്കാട്: പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോഴുളള സബ്—സിഡി തുക  അവസാനം പ്രവര്‍ത്തിപ്പിച്ച ബാങ്ക് അക്കൗണ്ടിലാവും ലഭിക്കുകയെന്ന് പാചകവാതക വിതരണം ഓപണ്‍ ഫോറത്തില്‍ ഓയില്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി. കലക്ടറേറ്റ് സമ്മേളനഹാളില്‍ എഡിഎം എസ് വിജയന്റെ അധ്യക്ഷതയിലാണ്  ഓപണ്‍ ഫോറം നടന്നത്.  ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയ ഒന്നിലധികം ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഏത് അക്കൗണ്ടിലാണ് സബ്—സിഡി തുക വരികയെന്ന  ഉപഭോക്താവിന്റെ സംശയത്തിന് മറുപടി നല്‍കുകയായിരുന്നു അധികൃതര്‍. പ്രവര്‍ത്തിപ്പിക്കാത്ത ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ അത് സംബന്ധിച്ച് ബാങ്കിനെ അറിയിച്ചിരിക്കണം. സിലിണ്ടറിന്റെ സബ്‌സിഡി തുക സംബന്ധിച്ച സംശയങ്ങള്‍ക്ക് ബന്ധപ്പെട്ട ഗാസ് ഏജന്‍സിയെ സമീപിക്കാം. ഗാസ് ബുക്ക് ചെയ്ത നമ്പറില്‍ നിന്ന് *99*99 എന്ന് ഡയല്‍ ചെയ്താലും സബ്—സിഡി തുക ഏത് ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കപ്പെട്ടിട്ടുളളത് എന്നത് സംബന്ധിച്ച വിവരം ലഭിക്കും. അര്‍ഹരായവര്‍ക്ക്് സബ്—സിഡി ലഭ്യമാകാത്ത പക്ഷം അത് സംബന്ധിച്ച് റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുളള്ള രേഖകള്‍ സഹിതം ബന്ധപ്പെട്ട  ഗാസ് ഏജന്‍സിയില്‍ അപേക്ഷ നല്‍കണം. പട്ടാമ്പി ഭാഗത്ത് ചോര്‍ച്ചയുള്ളതും പഴകിയതുമായ സിലണ്ടറുകളുടെ വിതരണം വ്യാപകമാവുന്നതിലുള്ള പരാതിയുമായി ബന്ധപ്പെട്ട് അവ തടയുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രമേയമായി അവതരിപ്പിച്ച്  പാസാക്കി ബന്ധപ്പെട്ട ഓയില്‍ കമ്പിനികള്‍ക്ക് കൈമാറും. കൂടാതെ ഇത്തരം ഗുരുതര പ്രശ്—നങ്ങളില്‍ ഓയില്‍ കമ്പനികളും ഏജന്‍സികളും കര്‍ശന പരിശോധന നടത്താന്‍ എഡിഎം നിര്‍േദശം നല്‍കി. സബ്്—സിഡി സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിന് ബന്ധപ്പെട്ട സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കും. ഗ്യാസ് ഗോഡൗണില്‍ നിന്ന് സിലിണ്ടര്‍ ലഭ്യമാക്കുന്ന വീടുകള്‍ അഞ്ച് കിലോമീറ്റര്‍ പരിധിയിലാവുമ്പോള്‍ പാചകവാതക വിതരണം നടത്തുന്ന ഏജന്‍സികളുടെ ഡ്രൈവര്‍മാര്‍ക്ക് യാത്രാ ചെലവ് നല്‍കേണ്ടതില്ല.  ഗോഡൗണില്‍ നിന്ന് അഞ്ച് മുതല്‍ 12 കിലോമീറ്റര്‍ വരെ 24, 12 മുതല്‍ 20 കിലോമീറ്റര്‍ വരെ 29 , 20 കിലോമീറ്ററിനു മേല്‍ ദൂരപരിധിയ്ക്ക് 34 രൂപ വരെയാണ് യാത്രാ ചെലവ് നിശ്ചയിച്ചിട്ടുള്ളത്. ഓയില്‍ കമ്പനികളാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക