|    Aug 17 Fri, 2018 8:42 pm
FLASH NEWS

പാചകവാതക സിലിണ്ടര്‍ സംഭരണകേന്ദ്രം ആരംഭിക്കുന്നതിനെതിരേ പ്രതിഷേധം

Published : 29th June 2018 | Posted By: kasim kzm

എടക്കര: വഴിക്കടവ് വള്ളിക്കാട് ജനവാസകേന്ദ്രത്തില്‍ പാചകവാതക സിലണ്ടര്‍ സംഭരണ കേന്ദ്രം ആരംഭിക്കാനുള്ള നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം. നിരവധി വീടുകളോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് സംഭരണ കേന്ദ്രം തുറക്കുന്നത്. അപകട സാധ്യത ഉള്ളതിനാല്‍ സ്ഥാപനത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കലക്ടര്‍, അഗ്നിശമന സേനാവിഭാഗം, പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഗ്രാമപ്പഞ്ചായത്ത് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍, അധികൃതരുടെ ഒത്താശയോടെ സ്ഥാപനം തുറക്കാനുള്ള ശ്രമം അധികൃതര്‍ നടത്തുന്നതായി നാട്ടുകാര്‍ പറയുന്നു.
സമരപരിപാടികള്‍ ശക്തമാക്കുമെന്ന് സമിതി ഭാരവാഹികളായ പി എന്‍ അശോകന്‍, അനസ് എന്നിവര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss