|    May 28 Sun, 2017 1:16 am
FLASH NEWS

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു മരണം

Published : 8th December 2015 | Posted By: SMR

മുംബൈ: മുംബൈയിലെ ചേരിപ്രദേശമായ കാന്‍ഡിവിലിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ക്കു പരിക്കേറ്റു. ഉച്ചയ്ക്ക് 12.15നും 12.45നും ഇടയ്ക്കാണ് അപകടം നടന്നതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടം നടന്ന സ്ഥലത്തിനടുത്ത് നിരവധി സംഭരണ കേന്ദ്രങ്ങളുണ്ട്. വെള്ളം നിറച്ച 12 ടാങ്കര്‍ലോറികള്‍ ഉള്‍പ്പെടെ അഗ്നിശമനസേനയുടെ 16 സംഘങ്ങളും അഞ്ചു സേനാ ഉദ്യോഗസ്ഥവിഭാഗവും സ്ഥലത്തെത്തി തീയണച്ചു. മരിച്ച വ്യക്തിയുടെ ശരീരം കത്തിക്കരിഞ്ഞതിനാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ ശതാബ്ദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡിജിപി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day