|    Aug 20 Sun, 2017 1:37 pm
FLASH NEWS

പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം

Published : 3rd August 2017 | Posted By: fsq

 

കാസര്‍കോട്്: ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ സബ്‌സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ  വ്യാപകപ്രതിഷേധം. സ ര്‍ക്കാ ര്‍ നടപടിക്കെതിരേനീക്കത്തി ല്‍ പ്രതിഷേധിച്ച് യൂത്ത് ലീഗും എഐവൈഎഫും പ്രക്ഷോഭത്തില്‍. യൂത്ത് ലീഗ് നേതൃത്വത്തില്‍ പോസ്റ്റ്ഓഫിസുകള്‍ക്ക് മുന്നില്‍ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. കാസര്‍കോട് ഹെഡ്‌പോസ്‌റ്റോഫിസ് പരിസരത്ത് നടന്ന അടുപ്പുകൂട്ടല്‍ സമരം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് സന്തോഷ് നഗര്‍, ടി എം ഇഖ്ബാല്‍, ടി ഡി കബീര്‍, ഹാരിസ് പട്ടഌ മന്‍സുര്‍ മല്ലത്ത്, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് സാഹിന സലീം, നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ നൈമുന്നിസ്സ, സമീന മുജീബ് എന്നിവരും മുനീര്‍ ചെര്‍ക്കള, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, സദാനന്ദന്‍ ചെര്‍ക്കള, അനസ് എതിര്‍ത്തോട്, ഹാരിസ് തായല്‍, റഷീദ് തുരുത്തി, സി ടി റിയാസ്, സുബൈര്‍ മാര, സി സലീം, ജലീല്‍ അണങ്കൂര്‍, എം ബി അഷ്‌റഫ്, സി ബി ലത്തീഫ്, റഷീദ് ഗസ്സാലി നേതൃത്വം നല്‍കികാസര്‍കോട്: എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ് പോസ്റ്റോഫിസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബിജു ഉണ്ണിത്താന്‍  അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാരാജ്, എം സി അജിത്, രഞ്ജിത്ത് മടിക്കൈ, പ്രദീപ് കൃഷ്ണന്‍, സുധീഷ് കുറ്റിക്കോല്‍, സുനില്‍ കാസര്‍കോട്, രമേശന്‍ കണ്ണോത്ത് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക