|    Nov 20 Mon, 2017 6:04 am
FLASH NEWS

പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി: എഐവൈഎഫ്

Published : 2nd August 2017 | Posted By: fsq

 

മലപ്പുറം: രാജ്യത്ത് പാചകവാതകത്തിന് നല്‍കിവരുന്ന സബ്‌സിസിഡി അടുത്ത മാര്‍ച്ച് മാസത്തോടെ പൂര്‍ണമായും അവസാനിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃകൃത എണ്ണയുടെ വില ബാരലിന് 104.50 ഡോളറായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഗണ്യമായി കുറഞ്ഞ് 49.45 ഡോളറായി താഴ്ന്നു. ഇതിനനുസൃതമായി ഗ്യാസിന് വില കുറച്ച് ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കേണ്ടതിനു പകരം നിലനില്‍ക്കുന്ന സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വഞ്ചനയാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പലതവണ ഗ്യാസ് വില വര്‍ധിപ്പിച്ചു. ജൂലൈ 1ന് രാജ്യത്ത് ജിഎസ്ടി നിലവില്‍ വന്നതോടെ സബ്‌സിസിഡി സിലിണ്ടറിന് ഒറ്റയടിക്ക് 32 രൂപ വര്‍ധിപ്പിച്ചു.  സാധാരണക്കാരെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചും നിലവിലുള്ള സബ്‌സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനം പൂര്‍ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആര്‍ സജിലാല്‍, സെക്രട്ടറി മഹേഷ് കക്കത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക