|    Jan 16 Tue, 2018 11:24 pm
FLASH NEWS
Home   >  Kerala   >  

പാചകവാതക വിലക്കയറ്റം: മോദിയുടെ മുതലാളിത്ത പ്രീണനം -എസ് ഡി പി ഐ

Published : 1st October 2017 | Posted By: mi.ptk

പത്തനംതിട്ട: തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സാമ്പത്തികമായി സഹായിച്ച കോര്‍പ്പറേറ്റുകളെ തൃപ്തിപ്പെടുത്താന്‍ ഓരോ രാത്രിയിലും ഓരോ പ്രഖ്യാപനവുമായി വരുന്ന മോദിയുടെ ഭരണം ജനം മടുത്തുവെന്നു എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ്.  അടിക്കടിയുള്ള പാചക വാതക-പെട്രോള്‍-ഡീസല്‍ വില വര്‍ധനവ് ജനജീവിതം ദുസ്സഹമാക്കിയതായും പണം നല്‍കിയ അദാനിയും അംബാനിയും പറയുന്നത് മാത്രമേ മോഡി അനുസരിക്കുന്നുള്ളുവെന്നും സെക്രട്ടറിയേറ്റ് ആരോപിച്ചു. വോട്ട് നല്‍കിയ ജനം പറയുന്നത് കാര്യമാക്കുന്നില്ല. അവരുടെ സാമ്പത്തിക ബഡ്ജറ്റ് മുഴുവനും താളം തെറ്റുന്നു. മോദിയുടെ അപക്വമായ നോട്ട് നിരോധനവും ജി.എസ്.ടിയും ജനത്തിന് ബാധ്യതയാക്കി. ഒരു കാരണവും കൂടാതെ പാചകവാതകത്തിന് വില വര്‍ദ്ധിപ്പിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. പ്രസിഡന്റ അന്‍സാരി ഏതാത്ത് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ഷിനാജ് കോട്ടാങ്ങല്‍, സെക്രട്ടറി മുഹമ്മദ് അനീഷ് , ട്രഷറര്‍ റിയാഷ് കുമ്മണ്ണൂര്‍ സംബന്ധിച്ചു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day