|    Jul 20 Fri, 2018 5:46 pm
FLASH NEWS

പാചകവാതക വിതരണ തൊഴിലാളി സമരം; ചര്‍ച്ച പരാജയം

Published : 14th September 2017 | Posted By: fsq

 

കണ്ണൂര്‍: ബോണസ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാചക വാതക വിതരണ തൊഴിലാളികള്‍ നടത്തിവരുന്ന സമരം ഒരാഴ്ച പിന്നിട്ടതോടെ ഭക്ഷണ പാചകത്തിന് ഇന്ധമില്ലാതെ ജില്ലയില്‍ ജനം ദുരിതത്തിലായി. മിക്ക ഹോട്ടലുകളുടെ പ്രവര്‍ത്തനവും താറുമാറായി. ഗ്യാസ് സിലിണ്ടര്‍ കാലിയായതിനാല്‍ പകരം സംവിധാനമില്ലാതെ അടച്ചുപൂട്ടലിന്റെ വക്കിലാണ് പല ഹോട്ടലുകളും. അതേസമയം ജില്ലാപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ ഹോട്ടല്‍ കഫേശ്രീ മൂന്നു ദിവസമായി അടഞ്ഞുകിടക്കുകയാണ്. പാചകത്തിന് ഇന്ധനമില്ലെന്നാണ് നടത്തിപ്പുകാര്‍ അറിയിച്ചത്. കലക്്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ആശ്രയിക്കുന്ന ഹോട്ടലാണിത്.   ഈമാസം ഏഴിനാണ് ബോണസ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് സിഐടിയു നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരത്തിലേര്‍പ്പെട്ടത്. ഇതു സംബന്ധിച്ച് നാളെ വൈകിട്ട് ജില്ലാകലക്ടറുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടക്കുകയാണ്്. ഇന്നലെ രാവിലെ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഇന്നു ചര്‍ച്ചനടത്തുന്നതെന്ന് സിഐടിയു നേതാക്കള്‍ അറിയിച്ചു. ജില്ലയില്‍ സിഐടിയു നേതൃത്വത്തില്‍മാത്രമാണ് പാചക തൊഴിലാളി സംഘടനയുള്ളത്. ആയിരത്തോളം തൊഴിലാളികള്‍ ഈമേഖലയിലുണ്ടെങ്കിലും ഇത്തവണ ഓണത്തിനു ഒരു രൂപപോലും ബോണസ് നല്‍കിയില്ലെന്നു നേതാക്കള്‍ കുറ്റപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ചാണ് സമരം. ഇതു സംബന്ധിച്ച് ലേബര്‍ ഓഫിസര്‍, ജില്ലാകലക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരാഴ്ചയ്ക്കിടെ മൂന്നാംതവണയാണ് ചര്‍ച്ച നടത്തുന്നത്. രണ്ടുദിവസംമുമ്പ് നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. തുടര്‍ന്നു കലക്ടര്‍ വീണ്ടും യോഗം വിളിച്ചുചേര്‍ത്തെങ്കിലും ഉടമകള്‍ പങ്കെടുക്കില്ലെന്ന് അറിയച്ചതോടെ ആ ശ്രമവും പരാജയപ്പെട്ടു. സമരം കൂടൂതല്‍ ശക്തിപ്രാപിച്ചുവരുന്നതിനിടെയാണ് വീണ്ടും ചര്‍ച്ചവച്ചത്്. സമരം തുടരുകയാണെങ്കില്‍ പാചകവാതമില്ലാതെ വരും ദിവസങ്ങള്‍ ജനം കൂടുതല്‍ ദുരിതത്തിലാകുമെന്നാണ് പരാതി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss