|    Oct 20 Sat, 2018 2:54 am
FLASH NEWS

പാചകഗ്യാസ് സിലിണ്ടറിന് വന്‍ തുക ഈടാക്കുന്നു;അധികാരികള്‍ മൗനം പാലിക്കുന്നു

Published : 19th January 2017 | Posted By: fsq

 

കരുനാഗപ്പള്ളി: കോഴിക്കോട് പ്രദേശങ്ങളില്‍ പാചകഗ്യാസ് സിലിണ്ടര്‍ വീട്ടില്‍ എത്തിക്കണമെങ്കില്‍ വിതരണകാരന് വന്‍തുക നല്‍കണമെന്ന് ആക്ഷേപം. ഇല്ലായെങ്കില്‍ ഗ്യാസ് സിലിണ്ടര്‍ കൊടുക്കില്ല. ഭീഷണിയുടെ സ്വരത്തില്‍ വീട്ടമ്മമാരേ വിരട്ടിയിട്ട് വിതരണക്കാരന്‍ തിരികെ പോവുകയാണ് പതിവെന്നാണ് പരാതി. എല്‍പിജി സിലിണ്ടര്‍ വീട്ടില്‍ എത്തിക്കുന്നയാളിന് സപ്ലേക്കോയില്‍ നിന്നുള്ള ബില്‍ തുകയ്ക്കു പുറമേ 40 മുതല്‍ 50 രൂപ വരെ കൈപ്പറ്റും. അഞ്ച് കിമീ ചുറ്റളവില്‍ എല്‍പിജി വിതരണത്തിന് ഡെലിവറി ചാര്‍ജ്ജ് വാങ്ങാന്‍ വ്യവസ്ഥയില്ലായെന്നിരിക്കെയാണ് അധികൃതരുടെ മൗനാനുവാദത്തോടെ ഇത്തരത്തിലുള്ള പകല്‍കൊള്ള നടത്തുന്നത്. ഗ്യാസ് സിലിണ്ടറുമായി ഉപഭോകതാവായ എസ്‌വി മാര്‍ക്കറ്റ് പാവശ്ശേരില്‍ ജിംഷാദിന്റെ വീട്ടില്‍ വിതരണക്കാരന്‍ എത്തുകയും ബില്‍ തുക കൂടാതെ അധികമായി 100 രൂപ കൊടുക്കണമെന്ന് പറഞ്ഞ് വാക്ക് തര്‍ക്കമാവുകയും സിലിണ്ടര്‍ നല്‍കാതെ തിരികെ കൊണ്ടുപോവുകയുമായിരുന്നു. എല്‍പിജി വിതരണത്തില്‍ അധിക തുക ഈടാക്കുന്നയാള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ച് വകുപ്പ് തല അന്വേഷണം നടത്തണമെന്ന് കാണിച്ച് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന് പരാതി നല്‍കി. ഇത് കൂടാതെ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ഉപഭോക്താവ്.ധര്‍ണ്ണ നടത്തികാവനാട്: കടുത്ത പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ്സ് വ്യവസായം സംരക്ഷിയ്ക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ്സ് ഉടമകള്‍ ധര്‍ണ നടത്തി. ക്വയിലോണ്‍ ഡിസ്ട്രിക്റ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ധര്‍ണ നടത്തിയത്. കലക്ട്രേറ്റിനു മുന്നില്‍ നടന്ന ധര്‍ണ കേരളാസ്‌റ്റേറ്റ് പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു ഉല്‍ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ് സി ബോസ് അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss