|    Jul 17 Tue, 2018 7:25 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പാചകക്കാരിക്ക് എതിരായ പരാതി ശാസ്ത്രജ്ഞ പിന്‍വലിച്ചു

Published : 11th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പാചകക്കാരി ജാതി മാറ്റി പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് കാലാവസ്ഥാ വകുപ്പിലെ ശാസ്ത്രജ്ഞ നല്‍കിയ പരാതി പിന്‍വലിച്ചു. ബ്രാഹ്മണയാണെന്ന് പറഞ്ഞ് കബളിപ്പിച്ചെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ മേധാവി ഖോലെയുടെ പരാതി. എന്നാല്‍ പരാതി പുറത്തുവന്നതോടെ ഇവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. താന്‍ വഞ്ചനാ കുറ്റത്തിനാണ് പരാതി നല്‍കിയത്. എന്നാല്‍ തന്റെ പരാതി ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നു പറഞ്ഞാണ് ശനിയാഴ്ച ഇവര്‍ പരാതി പിന്‍വലിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss