|    Mar 28 Tue, 2017 3:44 pm
FLASH NEWS

പാക് ഹെലികോപ്റ്റര്‍ ജീവനക്കാരെ മോചിപ്പിച്ചു

Published : 14th August 2016 | Posted By: SMR

ഇസ്‌ലാമാബാദ്: അഫ്ഗാനിലെ താലിബാന്‍ മേഖലയില്‍ പ്രവേശിച്ച പാക് ഹെലികോപ്റ്ററിലെ ആറു ജീവനക്കാര്‍ മോചിപ്പിക്കപ്പെട്ടതായി പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ആഗസ്ത് 4ന് യന്ത്രത്തകരാര്‍ മൂലമാണ് താലിബാന്റെ സ്വാധീനമേഖലയായ ലോഗാര്‍ പ്രവിശ്യയില്‍ ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കേണ്ടി വന്നത്. അഞ്ചു പാകിസ്താന്‍കാരും ഒരു റഷ്യന്‍ പൗരനുമാണ് സംഘത്തിലുണ്ടായിരുന്നത്.
അഫ്ഗാന്‍ ഇവരെ പാകിസ്താനു കൈമാറിയതായാണു വിവരം. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. താലിബാന്‍ ഇവരെ തടവിലാക്കിയിരുന്നതായി റിപോര്‍ട്ടുണ്ടെങ്കിലും പാകിസ്താന്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല. പഞ്ചാബ് പ്രവിശ്യാ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റര്‍ പെഷവാറില്‍ നിന്നു റഷ്യയിലേക്ക് പോകുംവഴിയാണ് അടിയന്തരമായി ഇറക്കിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day