|    Mar 27 Mon, 2017 4:12 pm
FLASH NEWS

പാക് ഹെലികോപ്റ്റര്‍ അഫ്ഗാനിലെ താലിബാന്‍ മേഖലയില്‍ ഇടിച്ചിറങ്ങി

Published : 6th August 2016 | Posted By: SMR

ഇസ്‌ലാമാബാദ്/കാബൂള്‍: പാകിസ്താന്‍ സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ അഫ്ഗാനിലെ താലിബാന്‍ സ്വാധീനമുള്ള പ്രവിശ്യയില്‍ ഇടിച്ചിറങ്ങി.
കോപ്റ്ററിലെ യാത്രക്കാരെയും പൈലറ്റിനെയും താലിബാന്‍ തടവിലാക്കി. പാകിസ്താന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ലോഗാര്‍ പ്രവിശ്യയിലാണ് കോപ്റ്റര്‍ ഇറങ്ങിയത്. പാക് താലിബാന്‍ പ്രവര്‍ത്തകര്‍ക്കു മേല്‍ക്കൈയുള്ള മേഖലയാണിത്. കോപ്റ്റര്‍ വെടിവച്ചിട്ടതല്ലെന്നും സാങ്കേതിക തകരാര്‍മൂലം ഇടിച്ചിറങ്ങിയതാണെന്നും ലോഗാര്‍ ഗവര്‍ണര്‍ സമീം സാലിഹ് പറഞ്ഞു.
പഞ്ചാബ് പ്രവിശ്യാ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് കോപ്റ്ററെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തെക്കുറിച്ചും യാത്രക്കാരെക്കുറിച്ചും അന്വേഷിക്കുമെന്ന് അഫ്ഗാന്‍ അധികൃതര്‍ ഉറപ്പുനല്‍കിയതായും വിദേശകാര്യ മന്ത്രാലയം വക്താവ് നഫീസ് സകരിയ പറഞ്ഞു.
പൈലറ്റടക്കം ആറു പാകിസ്താന്‍കാരും ഒരു റഷ്യന്‍ സാങ്കേതിക വിദഗ്ധനുമാണ് കോപ്റ്ററിലുണ്ടായിരുന്നത്. അതേസമയം യാത്രക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇതിനായി എല്ലാ വഴികളും നോക്കുമെന്നും പാക് പ്രധാനമന്ത്രി നവാസ് ശരീഫ് അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day