|    Aug 15 Wed, 2018 12:16 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാക് സൈന്യത്തിനുള്ള പരിശീലനം യുഎസ് വെട്ടിച്ചു

Published : 12th August 2018 | Posted By: kasim kzm

രുക്കുംവാഷിങ്ടണ്‍: പാകിസ്താന്‍ സൈന്യത്തിനുള്ള പരിശീലന പദ്ധതി യുഎസ് വെട്ടിച്ചുരുക്കുന്നതായി റിപോര്‍ട്ട്.സൈനിക പരിശീലനം വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ച് പെന്റഗണിന്റെയോ പാകിസ്താന്‍ പ്രതിരോധ വിഭാഗത്തിന്റെയോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍, ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ യുഎസ് നീക്കത്തെ വിമര്‍ശിച്ചതായി അനൗദ്യോഗിക വിവരം പുറത്തുവന്നിട്ടുണ്ട്. സൈനിക പരിശീലനം തേടുന്നതിന് റഷ്യയെയോ ചൈനയെയോ ആശ്രയിക്കുമെന്നു യുഎസിന് പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കിയതായും റിപോര്‍ട്ടുണ്ട്.
പാകിസ്താനു നല്‍കിവരുന്ന സൈനിക സഹായം നിര്‍ത്തിവയ്ക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം പാകിസ്താന്റെ 66 ഉന്നത സൈനികോദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം റദ്ദാക്കാനാണ് തീരുമാനമെന്നു യുഎസ് വിദേശകാര്യ വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ക്ക് പകരം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സൈനികോദ്യോഗസ്ഥരെ പരിശീലനത്തിനായി പരിഗണിക്കുമെന്നും അവര്‍ വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന്റെ നീക്കം ദീര്‍ഘവീക്ഷണമില്ലാത്തതാണെന്നു പാകിസ്താന്റെചുമതലയുണ്ടായിരുന്ന യുഎസ് മുന്‍ പ്രത്യേക പ്രതിനിധി ഡാന്‍ ഫെല്‍ഡ് മാന്‍ പ്രതികരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss