|    Jul 20 Fri, 2018 12:32 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പാക് സേന വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു

Published : 24th October 2016 | Posted By: SMR

ജമ്മു: അതിര്‍ത്തിയില്‍ പാകിസ്താന്‍ സേന വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ജമ്മു ജില്ലയിലെ ആര്‍എസ് പുര സെക്ടറിലാണ് പാക് സേന ഇന്ത്യന്‍ കാവല്‍പ്പുരകള്‍ക്കു നേരെ വെടിവയ്പ് നടത്തിയത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സൈന്യം തിരിച്ചടിച്ചെന്നും അതിര്‍ത്തിയില്‍ ജാഗ്രത പാലിക്കുകയാണെന്നും ബിഎസ്എഫ് വക്താവ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയും ആര്‍എസ് പുരയില്‍ പാക് സേന വെടിവയ്പ് നടത്തിയിരുന്നു. വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാന്‍ ഗുര്‍ണാംസിങ് പിന്നീട് ആശുപത്രിയില്‍ മരിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss