|    Jan 22 Sun, 2017 1:25 pm
FLASH NEWS

പാക് സിനിമാ താരങ്ങള്‍ തീവ്രവാദികളല്ല: സല്‍മാന്‍ ഖാന്‍

Published : 30th September 2016 | Posted By: frfrlnz

salman-khan
മുംബൈ: ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് സിനിമാ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരേ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. പാക് താരങ്ങള്‍ തീവ്രവാദികളല്ലെന്നും അഭിനേതാക്കള്‍ മാത്രമാണെന്നും താരം ട്വിറ്ററില്‍ വ്യക്തമാക്കി. ഇന്ത്യന്‍ സര്‍ക്കാരിന്റെ സമ്മതത്തോടെയാണ് അവര്‍ ഇവിടെ ജോലി ചെയ്യുന്നതെന്നും സൂപ്പര്‍ താരം പറഞ്ഞു.
ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയായ ഐ.എം.പി.പി.എയാണ് പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഉറി ആക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിക്ക് സൈന്യത്തെ താരം അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.
മുന്‍ സുപ്രിംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവും പാക് താരങ്ങളുടെ വിലക്കിനെതിരേ രംഗത്ത് വന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 203 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക