|    Feb 18 Sun, 2018 2:26 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാക് സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Published : 4th August 2017 | Posted By: fsq

 

ഇസ്‌ലാമാബാദ്: പാകിസ്താന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട നിലയില്‍. ഹാക്ക് ചെയ്യപ്പെട്ട  സൈറ്റില്‍ ഇന്ത്യയുടെ ദേശീയഗാനവും ത്രിവര്‍ണപതാകയിലെ നിറങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനാശംസ നേരുന്ന സന്ദേശവും വെബ്‌സൈറ്റില്‍ പോസ്റ്റ്് ചെയ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. എന്നാല്‍, ഏതാനും മിനിറ്റിന് ശേഷം സൈറ്റ് പൂര്‍വസ്ഥിതിയിലായതായും റിപോര്‍ട്ടില്‍ പറയുന്നു. രണ്ടുമാസം മുമ്പ് പാകിസ്താന്റെ 30 സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ അജ്ഞാത സംഘം ഹാക്ക് ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss