|    Jan 21 Sat, 2017 8:56 pm
FLASH NEWS

പാക് സന്ദര്‍ശനം മോദിക്ക് പുലിവാലായിത്തീരുമോ ?

Published : 26th December 2015 | Posted By: Imthihan Abdulla

modi-nawaz_647_070815080359

ഇംതിഹാന്‍ ഒ അബ്ദുല്ല

പാകിസ്താന്റെ രൂപീകരണ കാലം മുതല്‍ ഇന്ത്യാ-പാക് ബന്ധം ഒരു കീറാമുട്ടിയാണ്.യഥാര്‍ത്ഥത്തില്‍ ഇരു രാജ്യങ്ങളിലെയും സാധാരണക്കാരായ ജനങ്ങള്‍ മെച്ചപ്പെട്ട ഉഭയ കക്ഷി ബന്ധം ആഗ്രഹിക്കുന്നവരാണ്.പ്രതിരോധ രംഗത്തെ ശത കോടികളുടെ പാഴ് ചെലവ് ഒഴിവാക്കാനും അതാണ് കരണീയം.എന്നാല്‍ വര്‍ഗീയത ഇന്ധനമാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഇരു രാജ്യങ്ങളെയും വ്യത്യസ്ത ധ്രുവങ്ങളില്‍ നിര്‍ത്തുകയായിരുന്നു.ഈ പ്രതിലോമ രാഷ്ട്രീയത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രായോജകരും ഗുണഭോക്താക്കളും സംഘ്പരിവാര്‍ ശക്തികളാണ്. രാഷ്ട്രീയ ഇഛാ ശക്തി ഇല്ലാത്ത സര്‍ക്കാറുകളാകട്ടെ പരിവാര്‍ ശക്തികളുടെ ദുഷ്പ്രചാരണങ്ങളെയും മുതലെടുപ്പുകളെയും ഭയക്കുന്നതു കൊണ്ടും താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയും മൃദു ഹിന്ദുത്വ സമീപനങ്ങളുടെ ഭാഗമായി പരസ്പര വൈരത്തിന്റെ മാര്‍ഗം പിന്തുടര്‍ന്നു പോന്നു.

ദ്യമേ ഒരു കാര്യം തുറന്നു പറയാം;ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും സ്വന്തം പാര്‍ട്ടിയിലെ എം.പി കീര്‍ത്തി ആസാദും പാര്‍ട്ടിയിലെയും മന്ത്രി സഭയിലെയും തന്റെ വലം കൈയ്യായ അരുണ്‍ ജെയ്റ്റിലെക്കെതിരെ ഉന്നയിച്ചു കൊണ്ടിരിക്കുന്ന അഴിമതി ആരോപണങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ഗുരുതരമായി ബാധിച്ചു കൊണ്ടിരിക്കെ അപ്രതീക്ഷിത പാക് സന്ദര്‍ശനം വഴി ചര്‍ച്ചകളുടെ ഗതി തിരിച്ചു വിടുന്നതില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി വിജയിച്ചിരിക്കുന്നു.

പാകിസ്താന്റെ രൂപീകരണ കാലം മുതല്‍ ഇന്ത്യാ-പാക് ബന്ധം ഒരു കീറാമുട്ടിയാണ്.യഥാര്‍ത്ഥത്തില്‍ ഇരു രാജ്യങ്ങളിലെയും സാധാരണക്കാരായ ജനങ്ങള്‍ മെച്ചപ്പെട്ട ഉഭയ കക്ഷി ബന്ധം ആഗ്രഹിക്കുന്നവരാണ്.പ്രതിരോധ രംഗത്തെ ശത കോടികളുടെ പാഴ് ചെലവ് ഒഴിവാക്കാനും അതാണ് കരണീയം.എന്നാല്‍ വര്‍ഗീയത ഇന്ധനമാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഇരു രാജ്യങ്ങളെയും വ്യത്യസ്ത ധ്രുവങ്ങളില്‍ നിര്‍ത്തുകയായിരുന്നു.ഈ പ്രതിലോമ രാഷ്ട്രീയത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രായോജകരും ഗുണഭോക്താക്കളും സംഘ്പരിവാര്‍ ശക്തികളാണ്. രാഷ്ട്രീയ ഇഛാ ശക്തി ഇല്ലാത്ത സര്‍ക്കാറുകളാകട്ടെ പരിവാര്‍ ശക്തികളുടെ ദുഷ്പ്രചാരണങ്ങളെയും മുതലെടുപ്പുകളെയും ഭയക്കുന്നതു കൊണ്ടും താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയും മൃദു ഹിന്ദുത്വ സമീപനങ്ങളുടെ ഭാഗമായി പരസ്പര വൈരത്തിന്റെ മാര്‍ഗം പിന്തുടര്‍ന്നു പോന്നു.

പക്ഷേ പ്രതിപക്ഷത്തിരിക്കുന്ന സുഖം ഭരണത്തിലിരിക്കുമ്പോള്‍ ഉണ്ടാവില്ലല്ലോ.അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെയും ആഭ്യന്തര രംഗത്തെ പ്രായോഗിക പ്രശ്‌നങ്ങളെയും അങ്ങനെയങ്ങ് തളളിക്കളയാനുമാവില്ലല്ലോ.അപ്പോള്‍ ഇതു വരെ പ്രചരിപ്പിച്ചിരുന്നതൊക്കെ മറന്ന് ഭായി-ഭായി അഭിനയിക്കുക തന്നെ.എന്നാല്‍ പുതിയ വേഷം കെട്ട് ഉള്‍ക്കൊളളാന്‍ സ്വന്തം പാളയത്തിലുളളവര്‍ പോലും എത്ര കണ്ട് ഉള്‍ക്കൊളളുമെന്നതാണ് കാതലായ ചോദ്യം.റഷ്യന്‍ സന്ദര്‍ശനം കഴിഞ്ഞു വരുന്ന വഴിക്ക് പൊടുന്നനെ പ്രഖ്യാപിക്കപ്പെട്ട പാക് സന്ദര്‍ശനം കാശ്മീര്‍ പ്രശനമുള്‍പ്പെടെയുളള ഇന്ത്യാ-പാക് ബന്ധങ്ങളില്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍ അനുവദിക്കില്ലെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തില്‍ നിന്നുളള വ്യതിയാനമാണെന്നാണ് നയതന്ത്ര വിമര്‍ശനം.(റഷ്യന്‍ പ്രസിഡണ്ട് പുടിന്റെ സമ്മര്‍ദ്ദമാണ് മോദിയെ പാകിസ്താനിലെത്തിച്ചതെന്ന് നവമാധ്യമങ്ങള്‍ ആക്ഷേപമുന്നയിച്ചു കഴിഞ്ഞു) മന്‍ മോഹന്റെ കാലത്ത് പാകിസ്താനുമായി തയ്യാറാക്കിയ ഒത്തുതീര്‍പ്പിനെ പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചു ഒത്തു തീര്‍പ്പു ശ്രമം തന്നെ പരാജയപ്പെടുത്തിയ ബ ജെ പി ഇപ്പോള്‍ എന്തടിസ്ഥാനത്തിലാണ് പാകിസ്താനുമായി അടുക്കുന്നതെന്ന കോണ്‍ഗ്രസിന്റെ ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ മോദിക്ക് എളുപ്പമല്ല.
modi22പര മത-ജാതി-ദേശ വിദ്വേഷത്തിനപ്പുറം യാതൊരു രാഷ്ടീയ അജണ്ടയും കയ്യിലില്ലാത്ത എന്‍.ഡി.എ ഘടക കക്ഷിയായ ശിവസേനയാകട്ടെ സ്വാഭാവികമായും മോദിയുടെ കൂടിക്കാഴ്ചയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു.നവ സാമൂഹിക മാധ്യമങ്ങളിലെ പബഌസിറ്റിയാണ് മോദിയുടെ ലക്ഷ്യമെന്നാണ് ശിവസേനയുടെ പരിഹാസം.മോദി-അമിത് ഷാ കൂട്ടു കെട്ടിനോട് നേരത്തേ വിയോജിപ്പുളള ബി.ജെ.പിക്കുളളിലെ അദ്വാനി-ജോഷി പക്ഷം എങ്ങനെ പ്രതികരിക്കുമെന്നത് നോക്കിയിരുന്നു കാണേണ്ടതാണ്.ഒരു കാലത്ത് ബി ജെ പി യുടെ ലോഹ് പുരുഷ് ആയി വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്വാനി പാകിസ്താനിലൊന്ന് പോയി മുഹമ്മദലി ജിന്നയെ മതേതരവാദിയായി വിശേഷിപ്പിച്ചതിനു കിട്ടയ എട്ടിന്റെ പണി ആരു മറന്നാലും അദ്വാനി മറക്കില്ല.ഇന്ത്യ രാജ്യത്ത് ജനിച്ചു വളര്‍ന്ന ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുളള സല്‍മാന്‍ ഖാനെപ്പോലുളളവരോടു പോലും മുസ്ലിമായതിന്റെ പേരില്‍ പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെടുന്ന ബി ജെ പിയിലെ കാളകൂട സര്‍പ്പങ്ങള്‍ മോദിയുടെ കല്യാണം കൂടല്‍(ലാഹോറിലെത്തിയ മോദി നവാസ് ശരീഫിന്റെ പേര കുട്ടിയുടെ വിവാഹ സല്‍ക്കാരത്തിലും പങ്കെടുത്തിരുന്നു)എങ്ങനെ ഉള്‍ക്കൊളളുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ലോഹ് പുരുഷ് വൈക്കോല്‍ പുരുഷ് പോലെ ആയി ഉപ്പു വെച്ച കലം കണക്കെ മൂലക്കിരിക്കുന്ന കഥ ഇന്നത്തെ വികാസ് പുരുഷിനും സംഭവിച്ചാല്‍ വിതച്ചത് കൊയ്യുന്നു എന്നു മാത്രം കരുതിയാല്‍ മതി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 107 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക