|    Jul 24 Mon, 2017 10:25 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പാക് വെടിവയ്പില്‍ ഇന്ത്യന്‍ സൈനികന്‍ മരിച്ചു

Published : 16th July 2017 | Posted By: fsq

 

ജമ്മു: അതിര്‍ത്തിയില്‍ പാക് സേനയുടെ വെടിവയ്പില്‍ ഇന്ത്യന്‍ സൈനികന്‍ മരിച്ചു. ജമ്മുകശ്മീരിലെ രജൗറി മേഖലയിലാണ് പാകിസ്താന്‍ സൈനികര്‍ വെടിവയ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തിയത്. പൂഞ്ച് ജില്ലക്കാരനായ ലാന്‍സ് നായിക് മുഹമ്മദ് നസീര്‍ (35) ആണ് മരിച്ചതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. കാവല്‍പ്പുരകള്‍ക്കു നേരെ പ്രകോപനമില്ലാതെയാണ് പാകിസ്താന്‍ സേന ആക്രമണം നടത്തിയതെന്നും ഇന്ത്യന്‍ സേന തിരിച്ചടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണരേഖയില്‍ ബാലകോട്ട്, പഞ്ച് ഗ്രിയാന്‍, നയ്ക, മഞ്ചകോട്ട് എന്നിവിടങ്ങളില്‍ വെടിവയ്പ് നടന്നിട്ടുണ്ട്. വാസിം അക്തറാണ് മരിച്ച സൈനികന്റെ ഭാര്യ.  ഈ മാസം 12ന് ഉത്തര കശ്മീരിലെ കെരണ്‍ സെക്ടറില്‍ പാക് സേനയുടെ വെടിയേറ്റ് രണ്ട് ഇന്ത്യന്‍ ജവാന്മാര്‍ മരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക