|    Jan 19 Thu, 2017 6:32 pm
FLASH NEWS

പാക് വിരുദ്ധത ആളിക്കത്തിച്ച് ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമം: കോടിയേരി

Published : 24th September 2016 | Posted By: SMR

കണ്ണൂര്‍: വാഗ്ദാനങ്ങള്‍ പാലിക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരായ ജനശ്രദ്ധ തിരിച്ചുവിടാനാണ് പാകിസ്താന്‍ വിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത ധ്രുവീകരണവും യുദ്ധസമാന സാഹചര്യവും സൃഷ്ടിച്ച് വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ ജനകീയ പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുകയാണ്. ഇതിന്റെ ഭാഗമായാണ് കശ്മീര്‍ പ്രശ്‌നം സങ്കീര്‍ണമാക്കി പാകിസ്താനുമായി യുദ്ധമുണ്ടാക്കാനുള്ള നീക്കം നടത്തുന്നത്. എല്ലാറ്റിനും ഒറ്റമൂലിയായി പാകിസ്താന്‍ വിരുദ്ധ വികാരം ഉയര്‍ത്തുകയാണ്. കോഴിക്കോട്ട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലില്‍ ഉയരുന്നത് മതന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും പിന്നാക്കക്കാര്‍ക്കുമെതിരായ യുദ്ധപ്രഖ്യാപനമാണ്.
അധികാരത്തിലെത്തി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ മോദി സര്‍ക്കാരിനായിട്ടില്ല. അച്ഛേ ദിന്‍ വരുമെന്ന് പറഞ്ഞവര്‍ ജനങ്ങളില്‍നിന്ന് പൂര്‍ണമായി ഒറ്റപ്പെട്ടു. ഇതിനു മറയിടനാണ് വര്‍ഗീയത ഇളക്കിവിടുന്നത്.
പശുവിന്റെയും പട്ടിയുടെയും മറ്റും പേരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് മനുഷ്യനെ ആക്രമിക്കുകയാണ്. ദലിതരെയും മുസ്‌ലിംകളെയുംവേട്ടയാടുകയാണ്. പാകിസ്താനു നേരെയുള്ള അക്രമം ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളുടെ നിലയിലേക്കാണ് എത്തിനില്‍ക്കുന്നത്. ഇത്തരം ഒറ്റമൂലികളൊന്നും കേരളത്തില്‍ ഫലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക