|    Oct 24 Tue, 2017 4:59 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പാക് – റഷ്യ സൈനികാഭ്യാസം; ഇന്ത്യ ചൈനയെ അതൃപ്തി അറിയിച്ചു

Published : 12th October 2016 | Posted By: SMR

ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള സൈനിക സഹകരണം ദോഷം ചെയ്യുമെന്ന് റഷ്യയോട് ഇന്ത്യ. ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുകയും അതിനു പരിശീലനം നല്‍കുകയും ചെയ്യുന്ന രാജ്യവുമായുള്ള സൈനിക സഹകരണം പിന്നീട് ദോഷമായി മാറുമെന്ന് മോസ്‌കോയിലെ ഇന്ത്യന്‍ അംബാസിഡര്‍ പങ്കജ് ഷരണ്‍ ഒരു റഷ്യന്‍ ന്യൂസ് ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
റഷ്യയും പാകിസ്താനും ഒരു സംയുക്ത സൈനികാഭ്യാസമാണ് ഇപ്പോള്‍ നടത്തിയത്. റഷ്യയുമായി ദീര്‍ഘകാലബന്ധമുള്ള ഇന്ത്യ നല്ല സൈനിക ബന്ധമാണ് ആഗ്രഹിക്കുന്നത്. ഭൂഖണ്ഡത്തിലെ മറ്റേതൊരു രാജ്യവുമായും റഷ്യക്ക് സംയുക്ത സൈനികാഭ്യാസം ആവാമായിരുന്നെന്നും പങ്കജ് ഷരണ്‍ ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും അടുത്ത ശനിയാഴ്ച ഗോവയില്‍വച്ച് ചര്‍ച്ച നടക്കാനിരിക്കെ പങ്കജ് ഷരണിന്റെ അഭിപ്രായപ്രകടനത്തിന് വലിയ അന്താരാഷ്ട്ര പ്രാധാന്യം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഒക്ടോബര്‍ 16നു നടക്കാനിരിക്കുന്ന ബ്രിക്‌സ് സമ്മേളനത്തില്‍ ലോകത്തിനു മുന്നിലുള്ള പല പ്രശ്‌നങ്ങളും ചര്‍ച്ചയ്ക്കു വരേണ്ടതുണ്ടെന്നും തീവ്രവാദ ഭീഷണി നേരിടുന്ന ബ്രിക്‌സ് അംഗരാജ്യങ്ങളുടെ അവസ്ഥ അത്തരമൊരു വിഷയമാണെന്നും റഷ്യയുമായി ഇന്ത്യ തുടര്‍ന്നുവരുന്ന സൈനിക സഹകരണം തുടര്‍ന്നും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക